ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമായി ടാറ്റ മോട്ടേഴ്‌സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ് ടാറ്റ പ്രഖ്യാപിച്ചത്.
ടാറ്റയുടെ ഐക്കോണിക്ക് കാറായ സിയാറുടെ തിരിച്ചുവരവ് വാഹനപ്രേമികൾക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ കരുത്തോടെ ആധുനികതയുടെ ഭംഗിയോടെ കൂടുതൽ സൗകര്യങ്ങളും ഫീച്ചർ ഉൾപ്പെടുത്തിയാണ് സിയാറുടെ മടങ്ങിവരവ്.
പഴയ സിയാറയുടെ സിഗ്‌നേച്ചർ എന്ന് പറയാവുന്ന പിന്നിലെ കർവ്ഡ് സൈഡ് വിൻഡോസും തലയുയർത്തിയുള്ള ബോണറ്റിന്റെ നിൽപും ചതുരാകൃതിയിലുള്ള വീൽ ആർക്കുകളും പുതു സിയാറയിലുമുണ്ട്.12 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാവും സിയാറയുടെ പ്രൈസ് റേഞ്ചെന്നാണ് വിലയിരുത്തൽ.
ഇല്ല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്റ്റിയറിംഗ് വീൽ, എസി കൺട്രോളുകൾക്കുള്ള ടച്ച് പാനൽ, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി ക്യാമറ, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയ്‌ക്കൊപ്പം ഫീച്ചർ ലോഡഡായ ഒരു ക്യാബിൻ എക്‌സ്പീരിയൻസ് എസ്യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.









Discussion about this post