ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യൻ ടീമിന് ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്തായിരുന്നു? ഒരു സംശയവും ഇല്ലാതെ തന്നെ നമുക്ക് പറയാം, 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയവും പിന്നെ അടുത്തിടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതും ഏഷ്യാ കപ്പ് കിരീട വിജയവും. ഇത് മൂന്നും മാറ്റി നിർത്തിയാൽ ഓർക്കാൻ തക്ക കാര്യങ്ങൾ ഒന്നും ഗംഭീറിന്റെ കാലയളവിൽ സംഭവിച്ചിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. ഗംഭീറിന്റെ കോച്ചിങ് കരിയറിൽ വൈറ്റ് ബോൾ ഫോർമാറ്റിലാണ് വിജയങ്ങൾ കൂടുതൽ വന്നത്, അതിൽ തന്നെ ടി 20 ഫോർമാറ്റിൽ.
22 ടി 20 മത്സരങ്ങളാണ് ഇന്ത്യ ഗംഭീറിന് കീഴിൽ കളിച്ചിട്ടുള്ളത്. ഇതിൽ 19 മത്സരങ്ങൾ ടീം ജയിച്ചപ്പോൾ രണ്ട് മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്, ഒരു മത്സരത്തിൽ ഫലമില്ലാതെയായി. ടി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ കളിച്ച ടി 20 പരമ്പരകളിൽ എല്ലാം ടീം ജയിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചില വലിയ പ്രശ്നങ്ങളാണ് ലോകകപ്പിന് കുറച്ച് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയെ അലട്ടുന്നത്.
“വന്ന പ്രശ്നങ്ങൾ എന്നതിനേക്കാൾ വരുത്തിയ പ്രശ്നങ്ങൾ എന്ന് പറയുന്നതാകും കൂടുതൽ ശരി”. നല്ല ഓപ്പണിങ് കൂട്ടുകെട്ടായി മുന്നേറുന്നതിനിടെ സഞ്ജു സാംസൺ- അഭിഷേക് ശർമ്മ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ഉപനായകൻ ഗില്ലിനെ സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ കൊണ്ടുവരുന്നു. അഞ്ചാം നമ്പറിലൊക്കെ മോശം റെക്കോഡുള്ള സഞ്ജുവിനെ ആ സ്ഥാനത്തേക്ക് മാറ്റുന്നു. ആ സ്ഥാനത്ത് എന്നല്ല എവിടെ ആണെങ്കിലും താൻ കളിക്കാൻ പറ്റുമെന്ന് സഞ്ജു പറയുമെങ്കിലും പോലും ഏഷ്യാ കപ്പിലടക്കം സഞ്ജുവിനെ പല സത്യങ്ങളിൽ മാറ്റി മാറിയുള്ള പരീക്ഷണം നമ്മൾ കണ്ടു. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ ഏറ്റവും മികച്ച ടി 20 ബോളർമാരിൽ ഒരാളായ അർശ്ദീപ് സിങ് പല മത്സരങ്ങളിലും പുറത്തിരിക്കുന്നതും പകരം ആവറേജ് ബോളർ മാത്രമായ ഹർഷിത് പകരം കളിക്കുന്ന കാഴ്ച്ചയും നമ്മൾ കാണുന്നു.
ഈ ഓസ്‌ട്രേലിയൻ പര്യടനത്തിലേക്ക് വന്നാൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുമ്പോൾ അന്ന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നത് സൂര്യകുമാർ യാദവ് ആയിരുന്നു. ജസ്പ്രീത് ബുംറക്ക് ഒപ്പം അന്ന് പേസ് അറ്റാക്കായി വന്നത് ഹർഷിത് റാണ. രണ്ടാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വെറും 125 റൺസിൽ പുറത്തായപ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത് സഞ്ജു സാംസൺ ആയിരുന്നു. ആ മത്സരത്തിൽ അഭിഷേക് ശർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ട് ചേർത്ത ഹർഷിത് റാണ ഏഴാം നമ്പറിൽ ഇറങ്ങി തിളങ്ങി എങ്കിലും അദ്ദേഹത്തിന് ശേഷമാണ് എട്ടാം നമ്പറിൽ ശിവം ദുബൈ പോലെ ഒരു ഹാർഡ് ഹിറ്റിങ് താരത്തെ മാനേജ്‌മന്റ് ഉദേശിച്ചത്.
ഇനി മൂന്നാം മത്സരത്തിലേക്ക് വന്നാൽ സഞ്ജുവിനെയും ഹർഷിതിനെയും ഒകെ ഒഴിവാക്കി ഇന്ത്യ ജിതേഷ് ശർമ്മയെയും അർശ്ദീപ് സിങ്ങിനെയും തിരികെ വിളിച്ചു. ആ മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 187 റൺ ലക്ഷ്യം പിന്തുടർന്നപ്പോൾ ഇന്ത്യക്കായി മത്സരത്തിൽ മൂന്നാം നമ്പറിൽ സൂര്യകുമാർ തന്നെ എത്തുന്നു. മത്സരത്തിൽ ഇന്ത്യൻ വിജയത്തിന് പിന്നാലെ ടീം മികച്ച ഇലവനെ കണ്ട് പിടിച്ചു എന്ന് തോന്നിച്ചപ്പോൾ ഇന്നിതാ നാലാം മത്സരത്തിൽ മൂന്നാം നമ്പറിൽ ഇന്ത്യ ബാറ്റിംഗിന് വിട്ടത് ശിവം ദുബൈയെ. എന്താണ് ഇതിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്? ഈ ചോദ്യമാണ് ആരാധാകർ ഈ നീക്കം കണ്ടതിന് പിന്നാലെ ചോദിക്കുന്നത്.
ലോകകപ്പ് വരാനിരിക്കെ ഈ കസേരകളി തുടർന്നാൽ ഇന്ത്യ മിക്കവാറും ആ കപ്പ് മറക്കുന്നതാകും നല്ലത് എന്നും ഗംഭീർ വിരമിക്കൽ മാറ്റി ഇനി ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തി ബാറ്റിംഗ് നടത്തുമോ എന്നുമാണ് ആരാധകർ പറയുന്നത്.













Discussion about this post