രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വൃദ്ധരായ പത്ത് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആച്ചനിനടുത്തുള്ള വൂർസെലനിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലാണ് സംഭവം.ആച്ചനിലെ ഒരു കോടതിയാണ് ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. നഴ്‌സിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു പ്രതി. ഇവർക്ക് തന്റെ ജോലി ഇഷ്ടമായിരുന്നില്ല. പ്രായമായ രോഗികളെ പരിചരിക്കാനും താത്പര്യമുണ്ടായിരുന്നില്ല. 44 വയസ്സുള്ള ഇയാൾ 27 പേരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിൽ 10 പേർ കൊല്ലപ്പെട്ടു. .
2023 ഡിസംബർ മുതൽ 2024 മേയ് വരെയാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. ഇയാൾ രാത്രി ഷിഫ്റ്റുകളിൽ വിശ്രമിക്കാൻ ആഗ്രഹിച്ചിരുന്നതായും തുടർന്ന് പ്രായമായ രോഗികൾക്ക് മാരകമായ അളവിൽ മയക്കാനുള്ള മരുന്ന് അല്ലെങ്കിൽ വേദനസംഹാരികൾ നൽകുകയായിരുന്നുവെന്നും കണ്ടെത്തി.













Discussion about this post