അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാനായ മനുഷ്യനെന്നും തന്റെ നല്ല സുഹൃത്തെന്നും ട്രംപ് വിശേഷിപ്പിച്ചു. മോദിയുമായുള്ള ചർച്ചകൾ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയിൽനിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്ര മോദി വലിയ അളവിൽ കുറച്ചു. അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കും. ഞാൻ പോയേക്കുമെന്ന് ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായൊരു മനുഷ്യനാണെന്നും താൻ ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് അടുത്തകൊല്ലം സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ‘പോകാൻ സാധ്യതയുണ്ടെന്നായിരുന്നു എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ മറുപടി.









Discussion about this post