ഓസ്ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിന് ശേഷം സഞ്ജു സംസന്റെയും ശുഭ്മാൻ ഗില്ലിന്റെയും പേരിൽ സോഷ്യൽ മീഡിയയിൽ നടന്ന നടന്ന വാദപ്രതിവാദത്തെക്കുറിച്ച് മുൻ റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് പ്രതികരിച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മെൻ ഇൻ ബ്ലൂ 48 റൺസിന് വിജയിച്ചു.
ഗിൽ വൈസ് ക്യാപ്റ്റനായി വന്നതോടെയാണ് സഞ്ജു സാംസണ് പണി കിട്ടിയതെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. ജിതേഷ് ശർമ്മ സഞ്ജുവിനേക്കാൾ മികച്ച ഫിനിഷർ ആണെന്നും അതിനാൽ സഞ്ജുവിന് ആ സ്ഥാനത്തും കളിക്കാൻ പറ്റുമെന്നും പറഞ്ഞ കൈഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ :
“സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിൽ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല, പക്ഷേ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായതിനാൽ പണി കിട്ടിയത് സഞ്ജുവിനാണ്. അതോടെ സഞ്ജു സാംസൺ പുറത്തായെന്ന് തോന്നുന്നു. സഞ്ജുവിനെക്കാൾ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ മികച്ച ഫിനിഷറായി ജിതേഷ് ശർമ്മയെ ഞാൻ കണ്ണ്. ഇത് ശർമ്മയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നു. ഗില്ലിനെ ഭാവി ക്യാപ്റ്റനായും കളിക്കാരനായും പരിശീലിപ്പിക്കുന്നതിനാൽ, സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടു. സഞ്ജുവിന്റെ റെക്കോർഡ് മികച്ചതാണ്, സ്ട്രൈക്ക് റേറ്റ് 150 ഓടെയാണ്. എന്നാൽ ഇപ്പോൾ അവർ ബാറ്റിംഗ് ഓർഡർ നോക്കിയാണ് കളിക്കാരെ പിന്തുണയ്ക്കുന്നത്,” അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
പരമ്പരയിലെ ഇതുവരെയുള്ള നാല് ടി20 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ സാംസൺ കളിച്ചിട്ടുള്ളൂ. ജിതേഷ് ശർമ്മ മൂന്നാമത്തെയും നാലാമത്തെയും ടി20 മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്ററായി കളിച്ചതിനാൽ സാംസണിന് മധ്യനിരയിലെ സ്ഥാനവും നഷ്ടപ്പെട്ടു. ഗില്ലിന്റെ പ്രകടനം മോശം ആണെങ്കിലും ഉപനായകൻ എന്ന സ്ഥാനം അദ്ദേഹത്തെ ഒഴിവാക്കാൻ പറ്റാത്ത രീതിയിലെക്കാക്കി.













Discussion about this post