ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ വിൽപ്പന തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം.പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപ്പനയും വിലക്കിയിട്ടുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം കുങ്കുമം തീർഥാടകർക്ക് ശാരീരിക ബുദ്ധിമുട്ടുകൾക്ക് വഴിവെക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ്. പ്ലാസ്റ്റിക് ഷാംപൂ സാഷേകളുടെ വിൽപ്പനയും ഉപയോഗവും തടഞ്ഞത്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും കോടതി പരിശോധിച്ചു. തീർത്ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം.













Discussion about this post