ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ടി 20 പരമ്പരയിലെ അവസാന മത്സരത്തിലും സൂര്യകുമാർ യാദവിന് ടോസ് ഭാഗ്യമില്ല. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് യാതൊരു സംശയവും ഇല്ലാതെ ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യ നിലവിൽ 4 . 5 ഓവറിൽ 52 – 0 എന്ന നിലയിൽ നിൽക്കുന്നത്. പോരാട്ടം നടക്കുന്ന ഗാബയിൽ ശക്തമായ ഇടിമിന്നലായതിനാൽ തത്ക്കാലം മത്സരം നിർത്തിവെച്ചിരിക്കുകയാണ്.
ഈ പരമ്പരയിൽ പലതവണ കണ്ടത് പോലെ ഇത്തവണയും മാറ്റം ഒന്നുമില്ലാതെ ഇന്ത്യൻ ഓപ്പണർമാർ മികച്ച തൂക്കമാണ് നൽകിയിരിക്കുന്നത്. അഭിഷേക് ശർമ്മ 13 പന്തിൽ 23 റൺസ് എടുത്ത് നിൽകുമ്പോൾ ഗിൽ 16 പന്തിൽ 29 റൺസ് എടുത്തിട്ടുണ്ട്. തന്റെ ബാറ്റിംഗിന് വേഗത പോരാ എന്ന് പറഞ്ഞവർക്ക് ഗിൽ ആക്രമണ ബാറ്റിംഗിലൂടെ മറുപടി കൊടുക്കുന്ന കാഴ്ച്ചയാണ് ഇതുവരെ കണ്ടത്.
അതിനിടയിൽ ടി 20 യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന താരവുമായി അഭിഷേക് ശർമ്മ മാറി. വെറും 528 പന്തിൽ നിന്നാണ് താരം 1000 റൺസ് നേടിയത്. പിന്നിലാക്കിയത് 573 പന്തിൽ നിന്ന് 1000 റൺസ് നേടിയ നായകൻ സൂര്യകുമാർ യാദവിനെയാണ്. എല്ലാ മത്സരങ്ങളിലും തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്ന അഭിഷേക് ഇന്നും ആ മൂഡിലാണ്.
കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയിൽ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വർമക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.













Discussion about this post