ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനം. വടക്കൻ തീരമേഖലയായ ഇവാതെയിലാണ് ഭൂചനലമുണ്ടായത്. പ്രാദേശിക സമയം വൈകീട്ട് 5 മണിക്കാണ് സംഭവം. ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതും ഉയർന്നതുമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് മുന്നറിയിപ്പ്.
ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.
സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.













Discussion about this post