വന്ദേഭാരതിൻറെ ഉദ്ഘാടന വേളയിൽ ദേശഭക്തി ഗാനം പാടിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആ കുട്ടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ല. കുഞ്ഞു കുട്ടികൾ കള്ളിൻ്റെ ഗുണങ്ങളെ കുറിച്ചുള്ള പാട്ടല്ലല്ലോ പാടിയത് ? അവർ കഞ്ചാവ് അടിച്ചു ഉറങ്ങി എന്ന് പറഞ്ഞു പാടിയില്ലല്ലോ ? എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
മോഡേൺ സാംസ്കാരിക നായകർ എഴുതിയ തെറിപ്പാട്ടല്ലല്ലോ പാടിയത് ? ചില പുതിയ സാംസ്കാരിക നായകന്മാർ എഴുതിയ “തെറി” ഫേസ്ബുക്ക് പോസ്റ്റല്ലോ പാടിയത് ? “അവിലും മലരും കുന്തിരിക്കവും …” എന്ന പാട്ടല്ലല്ലോ പാടിയത് ? ദേശ ഭക്തി അർഥം വരുന്ന പാട്ടല്ലേ ? ക്ഷമിച്ചൂടെ ..? എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. പണ്ഡിറ്റിൻരെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടോടെ സാമൂഹിക വിഷയങ്ങളിൽ സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കാറുണ്ട്. അത്തരത്തിലൊരു പ്രതികരണമാണ് ഈ വിഷയത്തിലും അദ്ദേഹം നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം
പുതുതായി ആരംഭിച്ച “വന്ദേ ഭാരത്” ട്രെയിനിൽ കയറിയ
സ്കൂൾ കുട്ടികൾ “പരമ പവിത്രമതാമീ മണ്ണിൽ….” തുടങ്ങുന്ന ദേശഭക്തി ഗാനം എന്ന് അറിയപ്പെടുന്ന ഗണ ഗീതം പാടിയത് ഇപ്പോൾ കേരളത്തിൽ വൻ വിവാദമായല്ലോ.. ഈ പാട്ട് പാടിയതിന് എതിരെ മന്ത്രി രംഗത്ത് വന്നല്ലോ .. ഈ പ്രശ്നത്തിൽ ആ കുട്ടികൾ പഠിച്ച സ്കൂളിന് NOC കൊടുക്കില്ല എന്നൊക്കെ പറഞ്ഞു. (NOC കൊടുക്കുന്നത് നിരവധി
മാനദണ്ഡങ്ങൾ വെച്ചല്ലേ ?
ആശയം നോക്കിയല്ലല്ലോ…)
ഇത് സ്കൂളിൽ അല്ലല്ലോ, ട്രെയിനിൽ അല്ലേ കുട്ടികൾ പാടിയത് ? അവിടെ ഏതു പാട്ട് പാടണം എന്ന് അവരല്ലേ തീരുമാനിക്കുക. റെയിൽവേ ക്ക് പരാതിയും ഇല്ല.
ആ പാട്ടിൽ എവിടെയെങ്കിലും വർഗീയത ഉണ്ടോ?
ആ കുട്ടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ല.
കുഞ്ഞു കുട്ടികൾ കള്ളിൻ്റെ ഗുണങ്ങളെ കുറിച്ചുള്ള പാട്ടല്ലല്ലോ പാടിയത് ? അവർ കഞ്ചാവ് അടിച്ചു ഉറങ്ങി എന്ന് പറഞ്ഞു പാടിയില്ലല്ലോ ?
മോഡേൺ സാംസ്കാരിക നായകർ എഴുതിയ തെറിപ്പാട്ടല്ലല്ലോ പാടിയത് ? ചില പുതിയ സാംസ്കാരിക നായകന്മാർ എഴുതിയ “തെറി” ഫേസ്ബുക്ക് പോസ്റ്റല്ലോ പാടിയത് ? “അവിലും മലരും കുന്തിരിക്കവും …” എന്ന പാട്ടല്ലല്ലോ പാടിയത് ? ദേശ ഭക്തി അർഥം വരുന്ന പാട്ടല്ലേ ? ക്ഷമിച്ചൂടെ ..?
ഇവിടെ ചില സ്കൂളിലെ കുട്ടികൾ പാലസ്തീൻ വേണ്ടി പ്രസംഗിക്കുന്നു, പാടുന്നു, മുദ്രാവാക്യം വിളിക്കുന്നു, പാലസ്തീൻ പതാക ഏന്തുന്നു? ഒന്നിലെങ്കിലും മറ്റ് രാജ്യക്കാർക്ക് വേണ്ടി പാടിയത് അല്ലല്ലോ .. സ്വന്തം രാജ്യത്തിന് വേണ്ടിയല്ലേ പാടിയത് ?
സ്കൂളിലെ കുട്ടികൾ ദേശഭക്തി ഗാനം പാടിയതിന്റെ പേരിൽ സ്കൂളിന്റെ NOC നിഷേധിക്കാൻ നിയമമുണ്ടോ? അതെങ്ങനെ കോടതിയിൽ തെളിയിക്കും ? മറ്റു സ്കൂളിലെ കുട്ടികൾ ഇതുപോലെ മതപരമായ, രാഷ്ട്രീയം കലരാത്ത പാട്ടാണ് പാടാറുള്ളത് എന്ന് ഉറപ്പാണോ ?ഇവിടെ സ്കൂളിന് എതിരെ വന്നാൽ, മറ്റ് സ്കൂളുകളിലെ ഗാനങ്ങൾ, മറ്റുള്ളവ വെച്ച് എതിർ പാർട്ടിക്കാർ കോടതിയിൽ പോയാൽ എന്തു ചെയ്യും ?ഗണഗീതം പാടിയാൽ NOC withdraw ചെയ്യാം എന്ന് നിയമം ഉണ്ടോ ?
5 കൊല്ലം കഴിഞ്ഞാൽ ചിലപ്പോൾ സര്ക്കാര് മാറും … പക്ഷെ സ്കൂൾ അപ്പോഴും അവിടെ തന്നെ ഉണ്ടാവില്ലെ?
ദേശഭക്തി ഹൃദയത്തിൽ സൂക്ഷിച്ച ആർക്കും അത്തരം ഗാനങ്ങൾ ചൊല്ലാം ..
(വാൽ കഷ്ണം…റെയിൽവേ പാളത്തിൽ കൂടി പോയ ട്രെയിനിൽ പാട്ട് പാടിയതിന്
റെയിൽവേയ്ക്ക് പരാതിയില്ല..പിന്നെ കണ്ട് നിന്നവർക്ക് എന്ത് പരാതി ? )













Discussion about this post