ന്യൂയോർക്ക് : എല്ലാം അമേരിക്കക്കാർക്കും 2000 യുഎസ് ഡോളർ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് വരുമാനത്തിൽ നിന്നുള്ള ലാഭവിഹിതം ആയാണ് ഈ തുക നൽകുന്നത് എന്ന് ട്രംപ് വ്യക്തമാക്കി. താരിഫുകളെ എതിർക്കുന്നവർ വിഡ്ഢികളാണ് എന്നും യുഎസ് പ്രസിഡണ്ട് സൂചിപ്പിച്ചു.
താരിഫുകൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരണീയവുമായ രാജ്യമാക്കി മാറ്റിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇപ്പോൾ പണപ്പെരുപ്പമില്ല രാജ്യം ട്രില്യൺ കണക്കിന് ഡോളർ സമ്പാദിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് രാജ്യം ഉടൻ തന്നെ കടം വീട്ടാൻ തുടങ്ങും. ഉടൻ തന്നെ ഓരോ പൗരനും 2,000 ഡോളർ ലാഭവിഹിതം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ഉയർന്ന വരുമാനമുള്ള വ്യക്തികൾക്ക് 2000 ഡോളർ ലാഭവിഹിതം നൽകില്ല എന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. താരിഫുകളെക്കുറിച്ചുള്ള നിർണായക വാദം നവംബർ 6 ന് യുഎസ് സുപ്രീം കോടതിയിൽ ആരംഭിക്കാനിരിക്കെ ആണ് യുഎസ് പ്രസിഡന്റിന്റെ 2000 ഡോളർ ലാഭവിഹിതം എന്ന വാഗ്ദാനം. ട്രംപിന്റെ നയത്തെക്കുറിച്ച് യുഎസ് സുപ്രീംകോടതി ജഡ്ജിമാർ കഴിഞ്ഞദിവസം ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ട്രംപ് ഫെഡറൽ നിയമങ്ങൾ ദുരുപയോഗം ചെയ്തതായി തോന്നുന്നു എന്നാണ് ജഡ്ജിമാർ സംശയം ഉന്നയിച്ചത്.









Discussion about this post