സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. തെക്കൻ കേരളത്തിന് മഴ ഭീഷണിയായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. തെക്കൻ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നൽ മഴക്ക് സാധ്യതയുണ്ട്.
അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
10/11/2025 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
11/11/2025 : തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 10/11/2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













Discussion about this post