രാജ്യതലസ്ഥാനത്തെ നടുക്കിയ ഡൽഹി ഇരട്ട സ്‌ഫോടനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു ഇത് വരെ 9 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 6 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്. ഒന്നാം നമ്പർ ഗേറ്റിന് അടുത്തായി രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങി വിറച്ചതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നിലവിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.









Discussion about this post