2025-ൽ ഇംഗ്ലണ്ടിൽ നടന്ന ആഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ, എല്ലാ ഫോർമാറ്റുകളിലും കളിച്ചിട്ടും അർഷ്ദീപ് സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയ വിവാദപരമായ കാര്യങ്ങളെക്കുറിച്ച് ടീം ഇന്ത്യ ഹെഡ് കോച്ച് ഗൗതം ഗംഭീർ സംസാരിച്ചു. പരമ്പര മുഴുവൻ ഈ രണ്ട് പേരും ബെഞ്ചിൽ ഇരുന്നാണ് കണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്ത് കൊണ്ടാണ് ഈ താരങ്ങളെ കളിപ്പിക്കാത്തത് എന്ന ചോദ്യം പരമ്പര മുഴുവൻ ഗംഭീർ കേട്ട്.
2025 ഏഷ്യാ കപ്പിലോ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയുടെ തുടക്കത്തിലോ ഒന്നും ഇന്ത്യയുടെ ഫസ്റ്റ്-ചോയ്‌സ് പ്ലെയിംഗ് ഇലവനിൽ അർഷ്ദീപ് സിംഗ് ഉണ്ടായിരുന്നില്ല. മറുവശത്ത്, ഓൾറൗണ്ടർമാരെയും ബാറ്റിംഗ് ഡെപ്‌ത്തിനെയും കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഒരു കോമ്പിനേഷൻ ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തതിനാൽ കുൽദീപ് യാദവിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.
എന്തായാലും ഈ രണ്ട് താരങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. വാക്കുകൾ ഇങ്ങനെ:
“ഒരു പരിശീലകനെന്ന നിലയിൽ എന്റെ ഏറ്റവും കഠിനമായ ഭാഗമായിരിക്കാം അത്. എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും കഠിനമായ ജോലി അതാണെന്ന് ഞാൻ കരുതുന്നു. ബെഞ്ചിൽ ഇരിക്കുന്ന താരങ്ങൾ മിടുക്കരാണ്. എല്ലാവരും പ്ലെയിംഗ് ഇലവന്റെ ഭാഗമാകാൻ അർഹരാണ്, പക്ഷേ ആത്യന്തികമായി നിങ്ങൾക്ക് പതിനൊന്ന് പേരെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. ആ പ്രത്യേക ദിവസം ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ കോമ്പിനേഷൻ ഏതാണെന്ന് ചിന്തിച്ചുകൊണ്ട് ആണ് തീരുമാനം എടുക്കുന്നത്” ഗംഭീർ ബിസിസിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭാഷണവും ആശയവിനിമയവും കൃത്യമായി നടക്കണം എന്നാണ്. ആശയവിനിമയം വളരെ വ്യക്തവും സത്യസന്ധവുമായിരിക്കണം. ഒരു താരത്തോട് ഇലവനിൽ ഉണ്ടാകില്ല എന്ന് പറയുന്നത് അയാൾക്കും അതുപോലെ പരിശീലകനും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നമ്മൾ ഈ പറയുന്ന കാര്യം കള്ളത്തരങ്ങളില്ലാതെ സത്യസന്ധമായി പറയുക ആണെങ്കിൽ, അത് ആ താരങ്ങൾക്ക് നമ്മൾ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ മനസിലാകും. പിന്നെ വിവാദങ്ങൾ ഉണ്ടാകില്ല.” ഗംഭീർ വിശദീകരിച്ചു.
തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നവർ, അവരെ എങ്ങനെ ഉപയോഗിക്കണം എന്നതിൽ ഞങ്ങൾ മിടുക്കരായിരിക്കണം, കാരണം അവർക്ക് സമ്മർദ്ദം ഉണ്ടാകരുത്. ഉദാഹരണത്തിന്, കുൽദീപ്, ബുംറ, അല്ലെങ്കിൽ ശുഭ്മാൻ, വാഷി, അക്‌സർ തുടങ്ങിയവരെ പോലെയുള്ളവർ, ഇവരെല്ലാം മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നു. അതിനാൽ, അവരെ എത്രത്തോളം ഉപയോഗിക്കണമെന്ന് നമ്മൾ വളരെ മിടുക്കരായിരിക്കണം. ഫോർമാറ്റുകൾ മാറുന്നത് ബുദ്ധിമുട്ടാണ്. നാല് ദിവസത്തിനുള്ളിൽ നമുക്ക് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഒരു ടെസ്റ്റ് മത്സരം ഉണ്ടെന്ന് സങ്കൽപ്പിക്കുക, ഒരു ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം റബാഡയെയോ ജാൻസനെയോ നേരിടേണ്ടിവരുമെന്ന് സങ്കൽപ്പിക്കുക,”
ശുബ്മാൻ ഗില്ലിന്റെ ഫോം അടുത്തിടെയായി മോശമായതിന്റെ കാര്യം ചൂണ്ടിക്കാണിച്ച ആരാധകർ താരത്തിന്റെ അമിതജോലിഭാരത്തെ ചോദ്യം ചെയ്തിരുന്നു.













Discussion about this post