ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശുപാർശയിലാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ചൊവ്വാഴ്ചയാണ് കേസിൽ എൻ. വാസുവിനെ എസ്‌ഐടി പ്രതി ചേർത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. റിപ്പോട്ട് പ്രകാരം കേസിലെ മൂന്നാം പ്രതിയാണ് വാസു. കേസിലെ നാലാം പ്രതി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതിയെ കസ്റ്റഡിയിലെടുക്കാതിരുന്നതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പാണെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് എൻ.വാസു അന്വേഷണ സംഘത്തിന് നൽകിയ മൊഴി. തൻറെ അറിവോടെയല്ല സ്വർണം പൂശാനായി കൊണ്ടുപോയതെന്നും വാസു മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ ശുപാർശയിലാണ് എന്നാണ് മൊഴി.













Discussion about this post