ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിൽ ശോഭന ഗംഗയായും നാഗവല്ലിയായും നിറഞ്ഞാടിയപ്പോൾ അവരോടൊപ്പം മോഹൻലാലിൻറെ സണ്ണിയും സുരേഷ്ഗോപിയുടെ നകുലനും തകർപ്പൻ പ്രകടനം നടത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ജോൺസണും ഗാനങ്ങൾ ബിച്ചു തിരുമലയുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മോഹൻലാൽ കഥാപാത്രമായ സണ്ണി മാടമ്പിള്ളി തറവാട്ടിൽ എത്തുന്നതോടെ അവിടെ അദ്ദേഹം ചില സത്യങ്ങൾ മനസിലാക്കുന്നു. ആദ്യം ഞെട്ടിയെങ്കിലും തന്റെ പ്രിയ കൂട്ടുകാരന്റെ കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം കച്ചകെട്ടിയിറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക് മാറുന്നു.
നാഗവല്ലിയാണ് താൻ എന്ന സത്യം അറിയാതെ ശോഭനയുടെ കഥാപാത്രം ഓരോ ദിവസം ചെല്ലുംതോറും അപകടകാരിയാകുമ്പോൾ അവരെ രക്ഷിക്കാൻ മോഹൻലാൽ ശ്രീദേവി എന്ന കഥാപാത്രം അവതരിപ്പിച്ച വിനയപ്രസാദിനെ ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിൽ “പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി” എന്ന ഗാനം മോഹൻലാൽ പാടുമ്പോൾ അതുവരെ നാഗവല്ലി വിനയപ്രസാദ് ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ പാട്ടിനിടയിൽ ഒരു വരിയിൽ എല്ലാം അറിയാവുന്ന മോഹൻലാൽ ശോഭനയെ?( നാഗവല്ലിയെ) നോക്കി ഒരു വരി പാടുന്നുണ്ട്. അതിലൂടെ താൻ സത്യം മനസിലാക്കിയെന്ന് മോഹൻലാൽ പ്രേക്ഷകരെ കാണിക്കുന്നു. ഇതിനെക്കുറിച്ച് ഫാസിൽ ഇങ്ങനെ പറഞ്ഞു:
” റിയാക്ഷൻ നോക്കാൻ വേണ്ടിയുള്ള പാടായി ഞാൻ അതിനെ മാറ്റി. ആ പാട്ട് ശ്രദ്ധിച്ചാൽ നിങ്ങൾ മനസിലാകും അത്. അതിൽ ” വിധുരയാമീ വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം”എന്ന ഭാഗം വന്നപ്പോൾ ഞാൻ ഇതളറിഞ്ഞ ലാലിനോട് പറഞ്ഞു, ശോഭനയെ ഒന്ന് നോക്കണം എന്ന്. അതായത് വീണപൂവ് ശോഭനയാണ് അവളുടെ രോഗാവസ്ഥയെ അറിഞ്ഞു എന്നാണ് ഉദ്ദേശിക്കുന്നത്. ആ സമയം മോഹൻലാൽ നോക്കുന്ന ഒരു നോട്ടമുണ്ട്, അസാധ്യമാണ് അത്.”













Discussion about this post