ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ പ്രതികൾ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി.ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. ഡോ. ഉമർ ഉൻ നബി എന്ന ഉമർ മുഹമ്മദിന്റെ പേരിലുള്ള DL 10 CK 0458 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനമാണിത്. 2017 നവംബർ 22 ന് രജൗരി ഗാർഡൻ ആർടിഒയിലാണ് അമർ ഉൻ നബിയുടെ പേരിൽ കാർ രിജസ്റ്റർ ചെയ്തിരിക്കുന്നത്.
ഖണ്ഡാവലി ഗ്രാമത്തിലെ ഒരു വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലാണ് കാർ കണ്ടെത്തിയത്.
ജയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത്ത്-ഉൽ-ഹിന്ദ് എന്നിവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് ഡോക്ടർമാരും മൗലവിമാരും ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികൾ ചുവന്ന ഇക്കോസ്പോർട്ട് കാറും ഉപയോഗിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ..









Discussion about this post