ഐപിഎൽ അടുത്ത സീസണിന് മുമ്പായുള്ള ട്രേഡ് ഡീൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂടുവിട്ട് കൂടുമാറ്റ ചർച്ചകൾ സജീവമാകുന്നു. ഇപ്പോഴിതാ രവിചന്ദ്രൻ അശ്വിൻ പറയുന്നത് പ്രകാരം ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിലെത്തുമെന്ന് സൂചന. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ദീപക് ചാഹറിന് പകരമായാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ഷാർദുലിനെ മുംബൈ സ്വന്തമാക്കുന്നതെന്നാണ് അശ്വിൻ പറയുന്നത്. എന്തായാലും താൻ ട്രേഡ് ഡീൽ അബദ്ധത്തിൽ പുറത്തുവിട്ടു എന്ന് മനസിലാക്കിയ അശ്വിൻ ഈ വീഡിയോ ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ സീസണിൽ താക്കൂറിനെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കുക ആയിരുന്നു. താരം അത്ര മികച്ച പ്രകടനം ഒന്നും അല്ല നടത്തിയത് എങ്കിലും മുംബൈക്ക് ഡീലിൽ താത്പര്യമുണ്ട്. അതെ സമയം ട്രേഡിന്റെ ഭാഗമായി അർജുൻ ടെണ്ടുൽക്കറെ സ്വന്തമാക്കാൻ എൽഎസ്ജി ആലോചിക്കുന്നു. 26 കാരനായ താരം 3 ഐപിഎൽ സീസണുകളിലായി 4 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, പക്ഷേ എൽഎസ്ജി തിങ്ക്-ടാങ്കിന് ഇപ്പോഴും താൽപ്പര്യമുണ്ട്. അടിസ്ഥാന വിലക്ക് ആണ് അർജുനെ മുംബൈ ഒപ്പം കൂട്ടിയത്.
“മുംബൈയിൽ നിന്ന് ഒരു റിലീസും നടക്കുന്നതായി ഞാൻ കാണുന്നില്ല. പരിക്കിന് സാധ്യതയുള്ള ദീപക് ചാഹറിന് പകരക്കാരനെ കണ്ടെത്താൻ അവർ ശ്രമിക്കുമോ? എൽഎസ്ജിയിൽ നിന്ന് ഒരു ട്രേഡിൽ ഷാർദുൽ താക്കൂറിനെ അവർ സ്വന്തമാക്കിയിട്ടുണ്ട്, ”അശ്വിൻ തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. അതിന് ശേഷം വീഡിയോ അവർ ഡിലീറ്റാക്കി.
കഴിഞ്ഞ സീസണിൽ താക്കൂറിനെ ലേല സമയത്ത് ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. പക്ഷേ പരിക്കിന്റെ ബുദ്ധിമുട്ടുകൾക്കൊടുവിൽ എൽഎസ്‌ജി അദ്ദേഹത്തെ ടീമിലെത്തിച്ചു. 13 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബാറ്റിംഗിൽ മോശം പ്രകടനമാണ് നടത്തിയത്. വാങ്കഡെ ട്രാക്കിൽ ഷാർദുലിന്റെ അറിവ് നിർണായക ഘടകമാണ്. ചെറുപ്പം മുതൽ തന്നെ ഒരുപാട് അദ്ദേഹം അവിടെ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ നയിക്കുന്ന താരം വന്നാൽ തങ്ങൾക്ക് അത് ഗുണം ചെയ്യും എന്ന നിലപിടിലാണ് മുംബൈ ഇന്ത്യൻസ്.
ഇത് കൂടാതെ അർജുൻ ടെണ്ടുൽക്കർ എൽഎസ്ജിയിലേക്ക് പോയേക്കാം എന്നും വാർത്തയുണ്ട്.













Discussion about this post