ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ ശുഭ്മാൻ ഗിൽ ഒരു വലിയ റെക്കോഡ് ലക്ഷ്യമിടുന്നു. ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റതിനുശേഷം മികച്ച ഫോമിലാണ് ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിൽ നാല് സെഞ്ച്വറികൾ നേടിയ അദ്ദേഹം വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിലെ ആ മികവ് നിലനിർത്തി. അവിടെ അദ്ദേഹം മറ്റൊരു മികച്ച സെഞ്ച്വറി നേടി.
ടെസ്റ്റിൽ തന്റെ മികവ് തുടരുന്ന ശുഭ്മാൻ ഗിൽ, ഇപ്പോൾ ഒരു ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ ഏഴ് ടെസ്റ്റുകളിൽ നിന്ന് അഞ്ച് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ താരം 946 റൺസ് നേടിയിട്ടുണ്ട്. 2025-2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 1000 റൺസ് നേടുന്ന ആദ്യ കളിക്കാരനാകാൻ ശുഭ്മാൻ ഗിൽ വെറും 54 റൺസ് മാത്രം അകലെയാണ്. ഡബ്ല്യുടിസിയിൽ ആകെ നോക്കിയാൽ ഇതിനകം 2839 റൺസ് നേടിയിട്ടുള്ള ഗിൽ, 3000 റൺസ് കടക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഇനി 161 റൺസ് മാത്രം അകലെയാണ്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) വീണ്ടും ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ശക്തമായ ശ്രമത്തിലാണ്. ഇംഗ്ലണ്ടിൽ 2-2 സമനിലയും വെസ്റ്റ് ഇൻഡീസിനെതിരായ ആധിപത്യ വിജയവും ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. നാളെ തുടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കൂടി ജയിക്കാനായാൽ ഇന്ത്യക്ക് പോയിന്റ് പട്ടികയിൽ മുന്നിലേക്കെത്താൻ സാധിക്കും.
എന്നാൽ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല എന്ന വിഷമം ഈ പരമ്പരയോടെ തീരുമെന്നും ദക്ഷിണാഫ്രിക്ക തന്നെ വിജയൻ സ്വന്തമാകുമെന്നും നേരത്തെ കേശവ് മഹാരാജ് പറഞ്ഞിരുന്നു.













Discussion about this post