ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് മുംബൈ ഇന്ത്യൻസിൽ ചേർന്നു. എൽഎസ്‌ജിയിൽ ഒരു സീസൺ ചെലവഴിച്ചതിന് ശേഷം, രണ്ട് ഫ്രാഞ്ചൈസികളും തമ്മിൽ നടന്ന ട്രേഡ് ഡീലിന് പിന്നാലെയാണ് പ്രഖ്യാപനം ഔദ്യോഗികമായത്.
കഴിഞ്ഞ സീസണിൽ 2 കോടി രൂപയ്ക്ക് പകരക്കാരനായിട്ടാണ് ബാറ്റ്‌സ്മാനെ ലഖ്‌നൗ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം ഒന്നും അല്ല നടത്തിയത് എങ്കിലും താരത്തിന്റെ പരിചയസമ്പത്ത് തന്നെയാണ് മുംബൈയെ ആകർഷിച്ചത്. ക്യാഷ് ഡീലായതിനാൽ തന്നെ 2 കോടി രൂപക്ക് ആണ് മുംബൈയുടെ സൈനിങ്.
വാങ്കഡെ ട്രാക്കിൽ ഷാർദുലിന്റെ അറിവ് നിർണായക ഘടകമാണ്. ചെറുപ്പം മുതൽ തന്നെ താരം ഒരുപാട് അദ്ദേഹം അവിടെ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ നയിക്കുന്ന താരം വന്നാൽ തങ്ങൾക്ക് അത് ഗുണം ചെയ്യും എന്ന കണക്കുകൂട്ടലും മുംബൈ ഇന്ത്യൻസിന് ഉണ്ട്.
ഇത് കൂടാതെ തന്നെ മുംബൈയുടെ യുവതാരം അർജുൻ ടെണ്ടുൽക്കറെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ലക്നൗവിനും താത്പര്യമുണ്ട്. ഈ നീളും ഉടൻ നടന്നേക്കും എന്നാണ് റിപ്പോർട്ട്.
SHARDUL THAKUR – THE NEW PATLAN IN MI FAMILY 💙 pic.twitter.com/VsaUQhgu2b
— Johns. (@CricCrazyJohns) November 13, 2025













Discussion about this post