2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈ ഇന്ത്യൻസിൽ ട്രേഡ് കരാറിലൂടെ ചേർന്നു. മെഗാ ലേലത്തിൽ 2.6 കോടി രൂപയ്ക്ക് റൂഥർഫോർഡ് ജിടിയിൽ ചേചേരുക ആയിരുന്നു. ക്യാഷ് ഡീലായതിനാൽ തന്നെ ഇപ്പോൾ അതേ തുകയ്ക്ക് തന്നെയാണ് താരം മുംബൈയിലെത്തിയിയ്ക്കുന്നത്. ഗുജറാത്തിനായി 13 മത്സരങ്ങൾ കളിച്ച താരം 157.29 എന്ന സ്ട്രൈക്ക് റേറ്റിൽ 291 റൺസ് നേടിയിട്ടുണ്ട്. 29 കാരനായ അദ്ദേഹം മുമ്പ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനും (2019) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും (2022) വേണ്ടി കളിച്ചിട്ടുണ്ട്.
റൂഥർഫോർഡ് 2020 ൽ മുംബൈ ഇന്ത്യൻസിനും 2024 ൽ മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനുമൊപ്പവും ഉണ്ടായിരുന്നു എങ്കിലും അന്ന് ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടിയില്ല. ആകെ 44 ടി20 മത്സരങ്ങളിൽ നിന്ന് 137.38 സ്ട്രൈക്ക് റേറ്റിൽ 588 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
സൂര്യകുമാർ യാദവിനെയും, തിലക് വർമ്മയേയും പോലെയുള്ള പവർ ഹിറ്റിങ് മികവുള്ള താരങ്ങൾ ഇതിനകം തന്നെ ഉള്ള മുംബൈക്ക് മികച്ച ഒരു സൈനിങ് തന്നെയാണ് റൂഥർഫോർഡ് എന്ന് പറയാം. അവസാന ഓവറുകളിൽ നായകൻ ഹാർദിക് പാണ്ഡ്യയോടൊപ്പം ഫിനിഷിങ് റോൾ ആയിരിക്കും താരത്തിന് മുംബൈ നൽകുക. അതേസമയം വരാനിരിക്കുന്ന മിനി-ലേലത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, റീസ് ടോപ്ലി, മുജീബ് ഉർ റഹ്മാൻ, വിൽ ജാക്സ് എന്നിവരുൾപ്പെടെ നിരവധി കളിക്കാരെ ടീം ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ടൈറ്റൻസിന്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിൽ ചെന്നൈ സൂപ്പർ കിംഗ്സ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അശ്വിനും ജഡേജയും ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ടീമിന് സ്പിൻ- അൽ റൗണ്ടർ അത്യാവശ്യമായ സാഹചര്യത്തിലാണ് ഇത്. എന്നാൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഈ നീക്കത്തെ എതിർത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്കായി സുന്ദർ സ്ഥിരം കളിക്കാരനായി മാറിയിരിക്കുന്നു.
അതിനാൽ തന്നെ ഗുജറാത്ത് ആ നീക്കത്തെ ശക്തമായി എതിർത്തു. നിലവിൽ ചെന്നൈ മറ്റ് സ്പിൻ- ഓൾ റൗണ്ടർ ഓപ്ഷൻ നോക്കുകയാണ്.













Discussion about this post