ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനും ദേശീയ സെലക്ടർമാരെ ഇമ്പ്രെസ് ചെയ്യാനും മുഹമ്മദ് ഷമി പരാജയപ്പെട്ടിരിക്കാം, പക്ഷേ ഐപിഎൽ ടീമുകൾക്കിടയിൽ അദ്ദേഹത്തിന് ഇപ്പോഴും വമ്പൻ ഡിമാൻഡ് തന്നെയാണ് എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ലീഗിൽ ട്രേഡ് വിന്ഡോ നാളെ അടക്കുന്ന സാഹചര്യത്തിൽ നിരവധി ഫ്രാഞ്ചൈസികൾ അദ്ദേഹത്തെ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ സാഹചര്യങ്ങൾ വിശകലനം ചെയ്തായിരിക്കും തീരുമാനം എടുക്കുക.
64 ടെസ്റ്റുകളിലും 108 ഏകദിനങ്ങളിലും 25 ടി20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള പരിചയസമ്പന്നനായ ഇന്ത്യൻ പേസറെ സ്വന്തമാക്കാൻ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഡൽഹി ക്യാപിറ്റൽസും താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യത്തോട് SRH മാനേജ്‌മെന്റ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
കരാർ യാഥാർത്ഥ്യമായാൽ, അത് ക്യാഷ് ഡീൽ ആയിട്ടായിരിക്കും കൈമാറ്റം നടക്കുക. ജിദ്ദയിൽ നടന്ന മുൻ മെഗാ ലേലത്തിൽ SRH 10 കോടി രൂപയ്ക്ക് ഒപ്പിട്ട ഷമി കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് നടത്തിയത്. 56.17 ശരാശരിയിലും 11.23 എന്ന ഇക്കണോമി റേറ്റിലും ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. ഇത് അദ്ദേഹത്തിന്റെ കരിയർ ബെഞ്ച്മാർക്കുകളായ 28.19, 8.63 എന്നിവയേക്കാൾ വളരെ താഴെയാണ്.
119 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 133 വിക്കറ്റുകൾ ഈ വെറ്ററൻ പേസർ നേടിയിട്ടുണ്ട്, 2022 ലും 2023 ലും ഗുജറാത്ത് ടൈറ്റൻസിനായി തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്. ശേഷം പരിക്ക് കാരണം 2024 ലെ മുഴുവൻ ഐപിഎൽ സീസണും അദ്ദേഹത്തിന് നഷ്ടമായി.













Discussion about this post