ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ ചാവേറായ ഉമർ ഉൻ നബി ആക്രമണത്തിന് മുൻപ് കുടുംബവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീരിലെ പുൽവാമയിലെ വീട് ഡൽഹി ആക്രമണത്തിന് ഒരാഴ്ച മുൻപാണ് സന്ദർശിച്ചത്. വീട്ടിൽ എത്തിയ ഉമർ തന്റെ രണ്ട് ഫോണുകളിലൊരെണ്ണം സഹോദരന് നൽകിയിരുന്നു. തുടർന്ന് ഭീകരൻ ഫരിദാബാദിലെ വിവാദ അൽ ഫലാഹ് സർവ്വകലാശാലയിലേക്ക് തിരിച്ചുപോയി.
ഇതിനിടെയാണ് ഉമർ പ്രധാനിയായ ഫരീദാബാദ് ഭീകരമൊഡ്യൂളിലെ അംഗങ്ങൾ പലയിടങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വാർത്ത പുറത്തറിഞ്ഞതോടെ ഉമറിന്റെ സഹോദരൻ ഫോൺ വീടിനടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചു. പരിശോധനകൾക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവിൽ, തനിക്ക് ഒരു ഫോൺ ലഭിച്ചിരുന്നുവെന്നും അത് കുളത്തിൽ വലിച്ചെറിഞ്ഞെന്നും സഹോദരൻ വെളിപ്പെടുത്തി. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് ഡൽഹിയിൽ ചാവേറാക്രമണം നടന്നത്.
ഈ ഫോണിൽ നിന്നാണ് സർവ്വകലാശാല ഹോസ്റ്റൽ റൂമിൽ നിന്ന് ഉമർ ചാവേറാക്രമണം ന്യായീകരിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. ഫോൺ കുളത്തിൽ പോയതിനാൽ തകരാറുകൾ സംഭവിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ഇത്രയും ദിവസമെടുത്തത്.









Discussion about this post