കോഴിക്കോട് പന്തീരങ്കാവ് അങ്ങാടിയിലെ സ്വർണാഭരണക്കടയിൽ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെ, സൗപർണിക ജ്വല്ലറിയിലാണ് മോഷണശ്രമം ഉണ്ടായത്. പെപ്പർസ്പ്രേ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത് പാളിയതോടെ യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചു. പെരുവയൽ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്.
സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു.യുവതിയെ തടയാൻ ശ്രമിച്ചതും ഇവർ കയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു.
അതിനിടയിൽ ബഹളം കേട്ട് ഓടിയെത്തിയവർ ചേർന്ന് മോഷണ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.










Discussion about this post