ശബരിമലയിൽ ദർശനം നടത്തി മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ മധുമിത ബെഹ്‌റ. ശബരിമല ദർശനം ഒരു സ്വപ്‌നം പോലെ തോന്നുന്നുവെന്ന് അവർ പറഞ്ഞു. എല്ലാം സ്വപ്‌നം പോലെയാണ് തോന്നുന്നത്. ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ ദർശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ശബ്ദം കിട്ടുന്നില്ല,വാക്കുകൾ കിട്ടുന്നില്ല അനുഭവത്തെ കുറിച്ച് പറയാൻ എന്നും അവർ കൂട്ടിച്ചേർത്തു. സന്നിധാനത്ത് തന്റെ ആദ്യ സന്ദർശനമാണെന്നും ഇതിന് മുൻപ് പമ്പ വരെ വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭർത്താവിന്റെ സഹപ്രവർത്തകർ തന്നെ സഹായിച്ചുവെന്നും പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ പുറത്താണ് ദർശനത്തിന് എത്തിയതെന്നും മധുമിത ബെഹ്‌റ വ്യക്തമാക്കി. തന്റെ ഭർത്താവും താനും ഭർതൃകുടുംബവും വിശ്വാസികളാണെന്നും വിശ്വാസിയല്ലെങ്കിൽ ശബരിമല ദർശനം പൂർണമാവില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. വിശ്വാസി അല്ലായിരുന്നുവെങ്കിൽ ഇവിടെ എത്താൻ പോലും സാധിക്കില്ലായിരുന്നുവെന്നും അയ്യപ്പസ്വാമി അതിന് സഹായിക്കില്ലായിരുന്നുവെന്നും മധുമിത ബെഹ്‌റ പറയുന്നു.












Discussion about this post