കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്കും സീറ്റ് സംവരണം കൊണ്ടുവരണമെന്ന് നടി പ്രിയങ്ക അനൂപ്. മന്ത്രി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക പറഞ്ഞു.
സ്ത്രീ ഒരു ബസിൽ കയറിയാൽ പാവം പുരുഷൻ മാറി നിൽക്കണോ? ഗർഭിണികൾക്കും പ്രായമായവർക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറിക്കൊടുക്കും. പുരുഷന്മാർക്കും വേണം. ഗണേഷേട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഗണേഷ് കുമാർ മന്ത്രിയായിട്ടിരിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്തുതരും. പറഞ്ഞ കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാർ. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി, വേണ്ടകാര്യങ്ങൾക്ക് ഏതറ്റംവരേയും പോകാനും ഞാൻ എത് സമയത്ത് വിളിച്ചാലും ഒപ്പമുണ്ടാവുമെന്നും നടി പ്രിയങ്ക അനൂപ് കൂട്ടിച്ചേർത്തു.












Discussion about this post