എറണാകുളം : മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം 2024 ലാണ് സവാദിനെ എൻഐഎ പിടികൂടിയത്.
നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായത്തോടെയാണ് 14 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് സവാദിന്‍റെ മൊഴിയിലുള്ളത്. ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
ഒളിവിൽ കഴിഞ്ഞ കാലത്ത് പ്രതിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് എൻഐഎ കൊച്ചിയിലെ കോടതിയിൽ അറിയിച്ചിരിക്കുന്നത്. കണ്ണൂരിൽ സവാദിന് സഹായം ചെയ്തുനൽകിയ ആളെ അന്വേഷണ സംഘം പിടികൂടുകയും കേസിൽ 55-ാം പ്രതിയായി ചേർക്കുകയും ചെയ്തിരുന്നു.











Discussion about this post