ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്തും സംഘവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ പരിഹാസത്തിന് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇടംകൈയ്യൻ സീമർ മാർക്കോ ജാൻസെന്റെ ബോളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ കൂറ്റൻ ലീഡാണ് വഴങ്ങിയിരിക്കുന്നത്.
എന്തായാലും ഇന്ത്യയെ ഫോളോൺ ചെയ്യിക്കാതെ സൗത്താഫ്രിക്ക ബാറ്റിംഗ് നടത്തുകയാണ് ഇപ്പോൾ. ഇന്ത്യയെ കളിയാക്കിയുള്ള ട്വീറ്റിന് പിന്നാലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടും 0-1 ന് പിന്നിലായതിനാൽ ബോളിവുഡ് സിനിമയായ ‘ഹേരാ ഫേരി’യിലെ ഒരു ഡയലോഗ് ഉപയോഗിച്ചാണ് ജാഫർ വോണിന് മറുപടി നൽകിയത്.
മൂന്നാം ദിനം 9/0 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും (58), ഒരു ഘട്ടത്തിൽ 95/2 എന്ന നിലയിൽ നിന്ന് 122/7 എന്ന നിലയിലേക്ക് ആതിഥേയർ തകർന്നു. ഒടുവിൽ, 288 റൺസിന്റെ ലീഡ് വഴങ്ങി ഇന്ത്യ 201 റൺസിന് പുറത്തായി. 314 റൺസിന്റെ ലീഡോടെയാണ് സൗത്താഫ്രിക്ക നാലാം ദിനം പുനരാരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഈ ടെസ്റ്റ് ജയിച്ചേ പറ്റൂ എന്നതാണ് അവസ്ഥ.
തിങ്കളാഴ്ച, X-ൽ എഴുതി വോൺ ജാഫറിനെ പരിഹസിക്കാൻ ഇങ്ങനെ എഴുതി:
“ഹായ് @WasimJaffer14.. ഇന്ന് എങ്ങനെയുണ്ട്.. ? ഇടംകൈയ്യൻ സീമർമാരെ നേരിടാൻ എളുപ്പമല്ല.”
മറുപടിയായി, ‘ഹേരാ ഫേരി’യിലെ ഒരു ഡയലോഗ് ആണ് ജാഫർ പങ്കിട്ടത്. അവിടെ അദ്ദേഹം ഇന്ത്യയും ഇംഗ്ലണ്ടും ബുദ്ധിമുട്ടുകയാണെന്ന് സൂചിപ്പിക്കുന്നു.
#Ashes2025 #INDvSA https://t.co/G6c6Xxwq7Z pic.twitter.com/WydQXiWrZl
— Wasim Jaffer (@WasimJaffer14) November 24, 2025












Discussion about this post