2024 ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് മാറി ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക കുപ്പമാണിയുമ്പോൾ അവിടെ പ്രതീക്ഷകൾ വലുതായിരുന്നു. ബംഗ്ലാദേശിനെതിരെ 2-0 ന് വൈറ്റ്‌വാഷ് ചെയ്തുകൊണ്ടാണ് മുൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ റെഡ്-ബോൾ ക്രിക്കറ്റിൽ തന്റെ ഭരണം ആരംഭിച്ചത്, എന്നാൽ അതിനുശേഷം സ്ഥിതിഗതികൾ താഴേക്ക് പോയി.
വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുമ്പോൾ പോലും ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും പരമ്പര തോറ്റതോടെ ഇന്ത്യ 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താതെ പുറത്തായി. ഓസ്‌ട്രേലിയൻ പരാജയത്തെ എങ്ങനെ എങ്കിലും ന്യായീകരിക്കാം എങ്കിലും 0-3 ന് കിവീസിനോട് പരാജയപ്പെട്ടത് വലിയ ഷോക്കായി. 12 വർഷത്തിനിടെ ഇന്ത്യയുടെ സ്വന്തം നാട്ടിൽ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയായി ഇത് മാറി.
ഇംഗ്ലണ്ടിൽ 2-2 എന്ന നിലയിൽ പരമ്പര സമനിലയിലാക്കി അടുത്ത സൈക്കിൾ ആരംഭിച്ച ഗംഭീർ പിന്നാലെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലും വിജയം കണ്ടു. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ കണ്ടിരുന്നു. ഇപ്പോഴിതാ കരുത്തരായ ദക്ഷിണാഫ്രിക്കയോട് 0-2 എന്ന നിലയിൽ പരമ്പര തോൽക്കുന്നതിന്റെ വക്കിലാണ് ടീം.
2024 ൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ്, തന്റെ ടീമിന് ഒരു ദിവസം 400 റൺസ് അടിക്കാൻ കഴിയുമെന്നും സമനില നേടാൻ രണ്ട് ദിവസം മുഴുവൻ ബാറ്റ് ചെയ്യാൻ കഴിയുമെന്നും ഗംഭീർ പരാമർശിച്ചിരുന്നു.
“ഒരു ദിവസം 400 റൺസ് നേടാനും സമനിലയ്ക്കായി രണ്ട് ദിവസം ബാറ്റ് ചെയ്യാനും കഴിയുന്ന ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനെയാണ് വളർച്ച എന്ന് വിളിക്കുന്നത്, അതിനെയാണ് നിങ്ങൾ പൊരുത്തപ്പെടുത്തൽ എന്ന് വിളിക്കുന്നത്, അതാണ് ടെസ്റ്റ് ക്രിക്കറ്റ്. നിങ്ങൾ ഒരേ രീതിയിൽ കളിക്കുന്നത് തുടർന്നാൽ, അത് വളർച്ചയല്ല,” അന്ന് ബെംഗളൂരുവിൽ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഗംഭീർ പറഞ്ഞിരുന്നു.
“നമ്മൾ എപ്പോഴെങ്കിലും ഒരു സാഹചര്യത്തിൽ, ഒരു സമനിലയ്ക്കായി രണ്ട് ദിവസം ബാറ്റ് ചെയ്യേണ്ടി വന്നാൽ, ആ രണ്ട് ദിവസം ബാറ്റ് ചെയ്യാൻ കഴിയുന്ന വ്യക്തികൾ ഡ്രസ്സിംഗ് റൂമിലുണ്ട്. ആത്യന്തികമായി, ആദ്യത്തെ ലക്ഷ്യം മത്സരം ജയിക്കുക എന്നതാണ്, രണ്ടാമത്തെ അല്ലെങ്കിൽ അവസാന ഓപ്ഷൻ സമനിലയ്ക്കായി നോക്കുക എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങനെയൊക്കെ പറഞ്ഞ ഗംഭീറിന്റെ കീഴിലിതാ ഒരു സമനില കിട്ടാൻ പോലും ടീം കഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.













Discussion about this post