ആകെ കളിക്കുന്നത് ഒരു ഫോർമാറ്റ് മാത്രമാണ് എന്ന് ആരാധകരുടെ പരാതി, എന്നാൽ ആകെ കളിക്കുന്ന ഫോർമാറ്റിൽ നിങ്ങൾക്ക് വേണ്ട എന്റർടൈന്റ്‌ണ്മെന്റ് ഇതാ പിടിച്ചോ എന്ന് കോഹ്‌ലി. റാഞ്ചിയിൽ സൗത്താഫ്രിക്കക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയിലൂടെയാണ് കിംഗ് കോഹ്‌ലി ആരാധക മനം കവർന്നിരിക്കുന്നത്. ഏകദിന ഫോർമാറ്റിലെ തന്റെ 52 ആം സെഞ്ചുറിയും ആകെ തന്റെ 83 ആം സെഞ്ചുറിയും നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ധോണിയുടെ നാട്ടിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകയും ഭാഗമായി സ്റ്റേഡിയത്തിൽ കോഹ്‌ലി തകർത്താടുക ആയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങിയ ജയ്‌സ്വാൾ- രോഹിത് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ജയ്‌സ്വാൾ 18 റൺ നേടി മടങ്ങിയ ശേഷമായിരുന്നു കോഹ്‌ലിയുടെ വരവ്. വന്ന ആദ്യ പന്ത് മുതൽ തന്റെ ഉദ്ദേശം വ്യക്തമമാക്കി ആക്രമണ ബാറ്റിംഗ് കാഴ്ച്ചവെച്ച കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് ദേഷ്ടം റൺ ഒഴുകി. തൊട്ടപ്പുറത്ത് നിന്ന രോഹിത് കൂടി ഫ്ലോയിൽ ആയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു.
ഇരുവരും തമ്മിലുള്ള അനേകം മികച്ച കൂട്ടുകെട്ടുകളുടെ ലിസ്റ്റിൽ ഉറപ്പായും പെടുത്താവുന്ന ബാറ്റിംഗ് ആയിരുന്നു പാർട്നെഷിപ്പ് തന്നെ ആയിരുന്നു ഇന്ന് പിറന്നത്. പതിവിൽ നിന്ന് വിപരീതമായി കോഹ്‌ലി ആയിരുന്നു ഇന്ന് കൂടുതൽ ആക്രമണകാരി. രോഹിത് ക്രീസിൽ നിന്ന സമയത്ത് സ്കോർബോർഡ് 400 വരെ കടക്കുമെന്ന് തോന്നിച്ച സ്ഥലത്ത് നിന്ന് അദ്ദേഹം മടങ്ങിയതോടെ സ്കോറിന് റേറ്റിലെ ആ കുതിപ്പ് കുറഞ്ഞു. രോഹിത്തിന് ശേഷം വന്ന ഋതുരാജ്, വാഷിംഗ്‌ടൺ തുടങ്ങിയവർക്ക് ഒന്നും സ്കോറിന് റേറ്റ് നിലനിർത്താനായില്ല. ഈ സമയത്ത് വളരെ കുറച്ച് പന്തുകൾ മാത്രമാണ് കോഹ്‌ലിക്ക് കിട്ടിയത്.
ഇരുതാരങ്ങളും മടങ്ങിയ ശേഷം വന്ന രാഹുലും തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും ടീമിന്റെ ആവശ്യം മനസിലാക്കി കോഹ്‌ലി വീണ്ടും ആക്രമണ മൈൻഡിലേക്ക് വന്നതോടെ ടീം സ്കോർ വീണ്ടും കുതിക്കാൻ തുടങ്ങി. ഒടുവിൽ 120 പന്തിൽ 11 ബൗണ്ടറിയുടെയും 7 സിക്സിന്റെയും സഹായത്തോടെ 135 റൺസ് എടുത്താണ് കോഹ്‌ലി മടങ്ങിയത്. ഇന്നിങ്സിൽ ഉടനീളം സിംഗിലും ഡബിളും എടുത്ത രീതിയിലൂടെ തന്റെ വിന്റജ് കാലം അയാൾ ഓർമപ്പെടുത്തി.
ഈ 37 ആം വയസിലും തനിക്ക് ഇനിയും ഇത്തരത്തിൽ ഉള്ള ഇന്നിംഗ്സ് കളിക്കാൻ സാധിക്കും എന്ന് വീണ്ടും ഓർമപ്പെടുത്തി അയാൾ മടങ്ങിയപ്പോൾ സ്റ്റേഡിയം അയാൾക്കായി ആവേശം മുഴക്കി . ഇപ്പോൾ 300 – 5 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്.












