റാഞ്ചിയിൽ വിരാട് കോഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ രോഹിത് ശർമ്മ നടത്തിയ ആഘോഷവും അതിന് ശേഷം എന്താണ് പറഞ്ഞതെന്നും അർഷ്ദീപ് സിംഗ് ആരാധകർക്ക് രസകരമായ ഒരു വിശദീകരണം നൽകി. കോഹ്‌ലി സെഞ്ച്വറി നേടിയ ശേഷം നടത്തിയ ആഘോഷങ്ങളേക്കാൾ വൈറലായത് രോഹിത്തിന്റെ സന്തോഷവും അദ്ദേഹം പറഞ്ഞ വാക്കുകളും അടങ്ങിയ വീഡിയോ ആയിരുന്നു.
120 പന്തിൽ നിന്ന് 135 റൺസ് നേടിയ കോഹ്‌ലി ഇന്ത്യയെ 349 റൺസിന്റെ സ്കോർ ഉറപ്പിച്ചു. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ്മയുമായുള്ള 136 റൺസ് നേടിയ കൂട്ടുകെട്ടാണ് റാഞ്ചിയിൽ ഇന്ത്യയുടെ ജയത്തിന് കാരണമായത്. മാർക്കോ ജാൻസന്റെ പന്തിൽ ബൗണ്ടറി നേടി കോഹ്‌ലി തന്റെ നാഴികക്കല്ല് പിന്നിട്ടപ്പോൾ, മൈതാനത്തും ഡ്രസ്സിംഗ് റൂമിലും ആഘോഷങ്ങൾ ആയിരുന്നു. അർഷ്ദീപ് സിംഗിനും ഹർഷിത് റാണയ്ക്കുമൊപ്പം ഒപ്പം ഇരുന്ന രോഹിത് ശർമ്മ ആവേശത്തോടെ പ്രതികരിക്കുന്നത് കണ്ടു. എന്താണ് രോഹിത് പറഞ്ഞതെന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയിൽ നിറഞ്ഞ് നിന്നിരുന്നു.
രോഹിത് ശർമ്മ പറഞ്ഞ വാക്കുകൾ അതേപടി അല്ലെങ്കിലും ഒരു കോമിക്ക് ഡയലോഗ് ആണ് അർശ്ദീപ് ഉപയോഗിച്ചത്. രോഹിത് ശർമ്മയുടെ വാക്കുകൾ നേരിട്ട് ആവർത്തിക്കുന്നത് അദ്ദേഹം ഒഴിവാക്കിയെങ്കിലും, വൈറൽ വാക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ആരാധകരെ ചിരിപ്പിച്ചു.
“വിരാട് ഭായിയുടെ സെഞ്ച്വറിക്ക് ശേഷം രോഹിത് ഭായ് പറഞ്ഞതിനെക്കുറിച്ച് എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അതിനാൽ, അദ്ദേഹം പറഞ്ഞത് എന്തെന്ന് ഞാൻ പറയുന്നു ‘നീലി പരി, ലാൽ പരി, കാമ്രേ മേ ബാൻഡ്, മുജെ നാദിയ പസന്ദ്,’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ അർഷ്ദീപ് സിംഗ് പറഞ്ഞു. എന്തായാലും രോഹിത് എന്തോ തെറി വാക്ക് ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമാണ്.
മൈതാനത്ത്, കോഹ്‌ലിയുടെ ബാറ്റിംഗ് മാത്രമല്ല, കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവും ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നു. ഇത് ദക്ഷിണാഫ്രിക്കയെ 332 റൺസിന് ഒതുക്കാനും മത്സരം 17 റൺസിന് ജയിക്കാനും സഹായിച്ചു.
https://twitter.com/i/status/1995496417478266985













Discussion about this post