കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം. റെയിൽവെ ട്രാക്കിൽ ആട്ടുകല്ല്കണ്ടെത്തിയത്തോടെയാണ് സംശയം ഉടലെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണംആരംഭിച്ചു. നോര്‍ത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ്സംഭവം.
ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ്കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്‍റെ നടുക്കാണ്ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെകടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്റ് വിവരം റെയിൽവെ പോലീസിൽ അറിയിക്കുകയായിരുന്നു.
ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. ട്രാക്കിന്‍റെ നടുവിൽ തന്നെ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വെച്ചതിൽദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്.. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉണ്ടോയെന്നുംഅന്വേഷിക്കുന്നുണ്ട്.













Discussion about this post