ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-1 പരമ്പര വിജയത്തിനുശേഷം ഇന്ത്യൻ ടീമിന്റെ ഹോട്ടലിൽ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കർശനമായ ഡയറ്റ് പാലിക്കുന്നതിലും ഫിറ്റ്നസ് നോക്കുന്നതിലും പേരുകേട്ട വിരാട് കോഹ്‌ലി ടീമിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി യുവതാരം ജയ്‌സ്വാൾ മുറിച്ച കേക്ക് കഴിച്ചപ്പോൾ സഹതാരം നൽകിയ ഒരു കഷ്ണം കേക്ക് കഴിക്കാൻ രോഹിത് ശർമ്മ വിസമ്മതിച്ചു. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം 10 കിലോയിലധികം ഭാരം കുറച്ച രോഹിത്, ഫിറ്റ്നസ് നിലനിർത്താൻ കർശനമായ ഭക്ഷണക്രമാണ് പിന്തുടരുന്നത്. ഒരു ചെറിയ കഷ്ണം കേക്ക് പോലും കഴിക്കാൻ വിസമ്മതിച്ചത് അദ്ദേഹം ഇപ്പോൾ എത്രത്തോളം അച്ചടക്കത്തോടെയാണ് ഫിറ്റ്നസ് നോക്കുന്നത് എന്ന് കാണിക്കുന്നു.
തടിയൻ എന്നും ഫിറ്റ്നസ് ഇല്ലാത്തവൻ എന്നുമൊക്കെ കളിയാക്കലുകൾ കേട്ടിട്ടുള്ള രോഹിത് 10 കിലോയിലധികം ഭാരം കുറച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ഓസ്‌ട്രേലിയൻ പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ദക്ഷിണാഫ്രിക്കൻ പരമ്പരയിലും മികവ് കാണിച്ചു. കേക്ക് ഓഫർ ചെയ്ത ജയ്‌സ്വാളിനോട്, ” കേക്ക് വേണ്ട ഞാൻ വീണ്ടും തടിവെക്കും ” എന്നാണ് രോഹിത് പറഞ്ഞത്.
ഇന്നലെ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. പരമ്പരയിൽ ഒപ്പത്തിനൊപ്പം നിന്നതിനാൽ തന്നെ ഇന്നലെ നടന്ന മത്സരത്തിൽ ജയിക്കേണ്ടത് ഇരുടീമുകൾക്കും അത്യാവശ്യമായിരുന്നു. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ ടോസ് നിർണായകമായ പോരാട്ടത്തിൽ 2 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് ഏകദിനത്തിൽ ടോസ് കിട്ടി എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു.
ഡീ കോക്ക് നേടിയ സെഞ്ചുറിയുടെ മികവിൽ കളിയുടെ ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുക ആയിരുന്ന സൗത്താഫ്രിക്കയെ നാലുവീതം വിക്കറ്റുകൾ നേടിയ കുൽദീപും പ്രസീദും ചേർന്നാണ് തകർത്തത്. മറുപടിയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ഇന്ത്യ വളരെ എളുപ്പത്തിൽ ജയം സ്വന്തമാക്കുക ആയിരുന്നു. 121 പന്തിൽ രണ്ട് സിക്‌സറും പന്ത്രണ്ട് ഫോറുകളും അടക്കം 116 റൺസെടുത്ത ജയ്‌സ്വാളും 45 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 65 റൺസുമായി പുറത്താകാതെ നിന്നു. 75 റൺസെടുത്ത രോഹിതും മികവ് കാണിച്ചു.
https://twitter.com/i/status/1997465476700770496













Discussion about this post