ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.
എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും.
കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ആസിഫ് അലി, ബിജു മേനോൻ ഉൾപ്പടെ വൻതാരനിര അഭിനയിച്ച് 2012 ൽ പുറത്തിങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് മല്ലു സിങ്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിച്ച സിനിമയിൽ നാടുവിട്ടുപോയ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഹരി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൂട്ടുകാരനായ കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനി എന്ന കഥാപാത്രം പഞ്ചാബിലേക്ക് യാത്ര നടത്തുന്നു. തുടർന്ന് അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളാണ് സിനിമ കാണിക്കുന്നത്.
ചിത്രത്തിൽ പഞ്ചാബിലേക്കുള്ള യാത്രയിൽ കുഞ്ചാക്കോ ബോബൻ ഉൾപ്പടെ ഉള്ളവർ പാടി അഭിനയിക്കുന്ന “ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നരം മീട്ടി അരികേ” എന്ന പാട്ടിൽ പാത്തെഴുത്തുകാരൻ രാജീവ് ആലുങ്കൽ “ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു സൂര്യനെ തേടിയലയാം.” എന്ന വാരി ചേർത്തിട്ടുണ്ട്. ഗോതമ്പിന്റെ നാടായ പഞ്ചാബിൽ പോയ തങ്ങളുടെ ഒകെ എല്ലാം എല്ലാമായ കൂട്ടുകാരനെ തേടുന്ന യാത്രയെ, ഉണ്ണി മുകുന്ദനെ സൂര്യനോട് ഉപമിച്ചിരിക്കുകയാണ്.













Discussion about this post