നടിയെ ആക്രമിച്ച കേസിൽ പ്രതികളെ ശിക്ഷിച്ചതിൽ സന്തോഷവാനെന്ന് നടനും സംവിധായകനുമായ ലാൽ. പ്രതികൾക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ ലഭിക്കണം എന്ന് പ്രാർത്ഥിച്ചിരുന്നതായും, കോടതി വിധിയിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് താൻ പ്രാർത്ഥിച്ചത്. അന്ന് ആ കുട്ടി വീട്ടിൽ വന്നപ്പോൾ ഞാനാണ് ബെഹ്‌റയെ വിളിച്ചത്, അല്ലാതെ പി.ടി തോമസല്ലെന്നും ലാൽ പറഞ്ഞു.പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്. അവർക്ക് പരമാവധി ലഭിക്കണമെന്നാണ് പ്രാർത്ഥിച്ചത്.
വിധിയിൽ സന്തോഷവാനാണ്. ഗൂഢാലോചന പിന്നീട് ഉയർന്നുവന്ന കാര്യമാണ്. അതിനെക്കുറിച്ച് എന്നേക്കാൾ കൂടുതൽ പോലീസിനും അഭിഭാഷകർക്കും അറിയാം. അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ഈ കേസ് തെളിയിക്കാൻ എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് ലാൽ കൂട്ടിച്ചേർത്തു.












Discussion about this post