ന്യൂഡൽഹി : മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ . വിഷയം ഉന്നയിച്ച് ഇൻഡി സഖ്യത്തിലെ എംപിമാർ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ ആണ് എംപിമാരുടെ നീക്കം. തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ഹിന്ദുക്കൾക്ക് അനുമതി കൊടുത്തതിന്റെ പേരിലാണ് ഡിഎംകെയുടെയും ഇൻഡി സഖ്യത്തിന്റെയും ഈ പ്രതികാര നടപടി.
ഡിഎംകെയുടെ മുസ്ലിം പ്രീണനത്തിനും ഹിന്ദുവിരുദ്ധ, ക്ഷേത്രവിരുദ്ധ പ്രവർത്തനങ്ങൾക്കും അടുത്തിടെയായി തുടർച്ചയായ തിരിച്ചടിയാണ് മദ്രാസ് ഹൈക്കോടതിയിൽ നിന്നും ലഭിക്കുന്നത്. തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയതും, ക്ഷേത്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച യാത്രി നിവാസ് തമിഴ്നാട് ടൂറിസം വകുപ്പിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഉത്തരവിട്ടതുമെല്ലാം ഡിഎംകെ കനത്ത തിരിച്ചടിയായി. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ എംപിമാർ ലോക്സഭാ സ്പീക്കറെ സമീപിച്ചിരിക്കുന്നത്.
120 പേരുടെ ഒപ്പോടുകൂടിയ ഇംപീച്ച്‌മെന്റ് നോട്ടീസ് ആണ് ഇൻഡി സഖ്യം എംപിമാർ ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ പാർലമെൻ്ററി പാർട്ടി നേതാവും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി, ഡിഎംകെ എംപി നേതാവ് ടിആർ ബാലു എന്നിവർ ഉൾപ്പെട്ട സംഘമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഇംപീച്ച്‌മെൻ്റ് നോട്ടീസ് കൈമാറിയത്.










Discussion about this post