കീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ലിയോ മാർപാപ്പ. ദീർഘകാലമായി നിലനിൽക്കുന്ന യുഎസ്-യൂറോപ്യൻ സഖ്യം തകർക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത് എന്ന് മാർപാപ്പ കുറ്റപ്പെടുത്തി. യുക്രേനിയൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയിരുന്നു ലിയോ മാർപാപ്പയുടെ ഈ പ്രതികരണം.
സെലെൻസ്‌കിയെ കണ്ട ശേഷം വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ചും റഷ്യൻ അധികാരികളുടെ കസ്റ്റഡിയിലുള്ള ഉക്രേനിയൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന വത്തിക്കാന്റെ ശ്രമങ്ങളെക്കുറിച്ചും ലിയോ മാർപാപ്പ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ഏതൊരു കരാറിലും യൂറോപ്പിന്റെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“യൂറോപ്പിൽ യുദ്ധം നടക്കുന്നതിനാൽ, ചർച്ചകളിൽ യൂറോപ്പിനെ ഉൾപ്പെടുത്താതെ ഒരു സമാധാന കരാറിലെത്താൻ ശ്രമിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. ഇന്നും ഭാവിയിലും സുരക്ഷയ്ക്കുള്ള ഗ്യാരണ്ടികൾ തേടിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പ് ഇതിന്റെ ഭാഗമാകണം, നിർഭാഗ്യവശാൽ എല്ലാവരും ഇത് മനസ്സിലാക്കുന്നില്ല, പക്ഷേ യൂറോപ്യൻ നേതാക്കൾ ഒത്തുചേർന്ന് ഒരു പരിഹാരം കണ്ടെത്താനുള്ള മികച്ച അവസരമാണിതെന്ന് ഞാൻ കരുതുന്നു,” എന്നും ലിയോ മാർപാപ്പ പറഞ്ഞു.













Discussion about this post