ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചുപേർ മരിച്ച സംഭവത്തിൽ ഉടമകളായ ലുത്ര സഹോദരന്മാരെ പിടികൂടി. സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾക്ക് പിന്നാലെഇവർ ഡൽഹിയിൽനിന്ന് വിമാനത്തിൽ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു.
കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 12.04 ഓടെ ബേർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അപകടമുണ്ടായത്. നൃത്തവും മറ്റും നടക്കുന്ന ക്ലബ്ബിന്റെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്. നിർമ്മാണത്തിനും അലങ്കാരത്തിനും ഉപയോഗിച്ച പനയോല, മുള, തടി തുടങ്ങിയ വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യവും തീരെ ഇടുങ്ങിയ വാതിലുകളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. നാല് വിദേശികളുൾപ്പെടെ 25 പേർ മരിച്ചു. മരിച്ചവരിൽ 14 പേരും ക്ലബ്ബ് ജീവനക്കാരായിരുന്നു.













Discussion about this post