അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ബാറ്റിംഗ് ഓർഡറിൽ അമിത മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മുന്നറിയിപ്പ് നൽകി. ഗംഭീർ ചുമതലയേറ്റതിനുശേഷം ടീം ടി20 യിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ടീം കളിച്ച 26 മത്സരങ്ങളിൽ 23 എണ്ണത്തിലും അവർ വിജയിച്ചു.
എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടി20യിൽ 12-ാം ഓവറിൽ 78/4 എന്ന നിലയിൽ ടീം ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ സമ്മർദ്ദത്തിനിടയിൽ 28 പന്തിൽ 59* റൺസ് നേടിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നാണക്കേടുകളിൽ നിന്ന് രക്ഷിച്ചു. ടി20യിൽ ഇന്ത്യ തുടർച്ചയായി ബാറ്റിംഗ് ഓർഡർ മാറ്റുകയും താരങ്ങളെ മാറ്റി മാറ്റി കൊണ്ടുവരുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിൽ ഇങ്ങനെ പറഞ്ഞു:
“കാര്യങ്ങൾ ഇങ്ങനെ പോയാൽ , അത് സൂര്യയ്ക്കും ഗൗതം ഗംഭീറിനും തിരിച്ചടിയാകും. ആളുകൾ എന്തായാലും അദ്ദേഹത്തിന്റെ തലയെടുക്കാൻ കാത്തിരുവുകയാണ്. നിങ്ങളുടെ പ്രധാന ബാറ്റ്‌സ്മാൻമാർ മികച്ച ഫോമിലല്ലാത്തതിനാൽ നിങ്ങൾക്ക് നിലവിലെ ചാമ്പ്യന്മാരായി ഒരു ലോകകപ്പിലേക്ക് പോകാൻ കഴിയില്ല. ആദ്യ ടി20യിൽ, ഹാർദിക് ഇന്ത്യയെ രക്ഷിക്കുക ആയിരുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 130 റൻസിലൊക്കെ ഒതുങ്ങുമായിരുന്നു. ആ കാര്യങ്ങൾ എന്നെ ആശങ്കപ്പെടുത്തുന്നു.”
സൂര്യയുടെ മോശം ടി20ഐ ഫോമിനെക്കുറിച്ചും അത് ഒടുവിൽ അദ്ദേഹത്തെയും ടീമിനെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഉത്തപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി.
“ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നതിനാൽ ഇന്ന് അത് അദ്ദേഹത്തെ ബാധിക്കുന്നില്ല. 85 വിജയശതമാനമുള്ള അദ്ദേഹം നിലവിൽ ഏറ്റവും വിജയിച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒരാളാണ്. എന്നാൽ അടുത്ത ഒമ്പത് മത്സരങ്ങളിൽ അത് കുറഞ്ഞാൽ, അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെയും ഫീൽഡിൽ അദ്ദേഹം എങ്ങനെ ലീഡ് ചെയ്യുന്നു എന്നതിനെയും ബാധിക്കാൻ തുടങ്ങും. ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ലോകകപ്പിലേക്ക് മുന്നേറുകയാണ്, അവിടെ നിങ്ങളുടെ പ്രധാന ബാറ്റ്‌സ്മാൻമാർ മികച്ച ഫോമിൽ ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായിരിക്കുമ്പോൾ,” ഉത്തപ്പ പറഞ്ഞു.
ഈ വർഷം ടി20യിൽ സൂര്യ അതിദയനീയ ഫോമിലാണ് കളിക്കുന്നത്.












Discussion about this post