ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ ടി20 ഐ ഓപ്പണറായി അവിശ്വസനീയമായ പ്രകടനങ്ങൾ നടത്തിയ സഞ്ജു സാംസണിന് തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധിമുട്ടുകൾ തോന്നുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ. 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, ടി20 ഐയിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ബാറ്റിംഗ് ഓപ്പൺ ചെയ്തത് വൻ വിജയമായി തന്നെ തീർന്നതാണ്.
കഴിഞ്ഞ വർഷം എട്ട് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ നേടിയ കേരള ബാറ്റ്സ്മാൻ 2025 സീസണിന്റെ തുടക്കത്തിൽ കുറച്ച് മത്സരങ്ങളിൽ നിരാശപെടുത്തിയിരുന്നു. പിന്നാലെ ടി20 ഐയിൽ ഇന്ത്യയ്ക്കായി ഗിൽ ഓപ്പണറായി. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയൻ പരമ്പരയുടെ തുടക്കത്തിലും വിവിധ സ്ഥാനങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത സാംസണെ മാറ്റി മാനേജ്മെന്റ് ഫിനിഷിങ് റോളിൽ മിടുക്കനായ ജിതേഷിനെ പകരം കൊണ്ടുവന്നതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായി.
“സഞ്ജു സാംസണിന് ഓപ്പണറാകാൻ അവസരം ലഭിക്കുന്നതിന് മുമ്പ് ഗിൽ ഓപ്പണറായി ബാറ്റ് ചെയ്തുവെന്ന് സൂര്യ പറഞ്ഞു. എന്നാൽ അവസരം ലഭിച്ചപ്പോൾ, സഞ്ജു മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അഭിഷേക് ശർമ്മയ്ക്ക് ശേഷം ടി 20 യിൽ ഏറ്റവും മികച്ച ശരാശരിയും അവന്റെയാണ്. എന്നിട്ടും ഒരു സ്ഥാനം ലഭിക്കാത്തതിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാകണം? സഞ്ജു സാംസണുമായുള്ള ടീമിന്റെ ആശയവിനിമയം സജീവമാണോ? ഗിൽ തിളങ്ങാതിരുന്നാൽ അവനെ ഓപ്പണിങ് റോളിൽ നിന്ന് മാറ്റുമോ. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണം.”
ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം ഗിൽ തന്റെ ശക്തിക്കനുസരിച്ച് ബാറ്റ് ചെയ്യുന്നില്ലെന്നും ഇത് തുടർച്ചയായി കുറഞ്ഞ സ്കോറുകൾക്ക് കാരണമാകുമെന്നും ഉത്തപ്പ വിശ്വസിക്കുന്നു.
“അദ്ദേഹത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? എന്താണ് വിജയം നൽകുന്നത് എന്നതിന് തികച്ചും വിപരീതമായി അദ്ദേഹം ബാറ്റ് ചെയ്യുന്നു. അദ്ദേഹം ടി20യിൽ അൽപ്പം ഓപ്പണറായി ബാറ്റ് ചെയ്യുന്ന തരത്തിലുള്ള ആളാണ്. അദ്ദേഹം സഞ്ജു സാംസണോ അഭിഷേക് ശർമ്മയോ പോലുള്ള ഓപ്പണിംഗ് ബാറ്റ്സ്മാൻ അല്ല. അദ്ദേഹം കുറച്ചു സമയം ക്രീസിൽ സെറ്റായി നിന്ന് കഴിഞ്ഞാൽ പിന്നെ നന്നായി കളിക്കുന്ന തരത്തിലുള്ള താരമാണ്.” ഉത്തപ്പ പറഞ്ഞു.
“എന്നാൽ ആദ്യത്തെ പത്ത് പന്തുകൾ എങ്കിലും പിടിച്ചുനിന്ന് കളിക്കേണ്ട താരമാണ്. കാരണം, ആദ്യത്തെ 15-18 പന്തുകൾ ബാറ്റ് ചെയ്തുകഴിഞ്ഞാൽ, ശുഭ്മാൻ ഗില്ലിനെ പുറത്താക്കുക എന്നത് മിക്കവാറും അസാധ്യമാണ്. അതിനാൽ അദ്ദേഹം ഇപ്പോൾ തന്റെ ബാറ്റിംഗിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഇന്ത്യയുടെ ഓപ്പണറായി കളിച്ച 13 ടി20 മത്സരങ്ങളിൽ നിന്ന് അർദ്ധസെഞ്ച്വറികളൊന്നും നേടിയിട്ടില്ലാത്ത ഗില്ലിന്റെ ശരാശരി 26.30 ആണ്.













Discussion about this post