മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായിരുന്നു ഒപ്പം. അന്ധനായ ജയരാമൻ എന്ന കഥാപാത്രതയെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും എല്ലാം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുക ആയിരുന്ന പ്രിയദർശനെ സംബന്ധിച്ച് ഒരു കംബാക്ക് ആയിരുന്നു ഒപ്പം എന്ന ചിത്രം. ആ വർഷം പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രവും ഇത് തന്നെ ആയിരുന്നു.
ചിത്രത്തിൽ കാഴ്ച ഇല്ലെങ്കിലും ബുദ്ധിയുടെ കാര്യത്തിലും ശക്തിയുടെ കാര്യത്തിലും മുന്നിലുള്ള ജയരാമൻ പലപ്പോഴും ശത്രുക്കൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾക്കും മറ്റും വലിയ കൈയടിയായിരുന്നു തിയേറ്ററിൽ മുഴങ്ങിയത്. മോഹൻലാലിനെ കൂടാതെ സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
കാര്യങ്ങൾ ഇങ്ങനയൊക്കെ ആണെങ്കിലും ഒപ്പം സിനിമ കാരണം മോഹൻലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒരു ചെറിയ നഷ്ടം ഉണ്ടായ സംഭവം ഉണ്ടായി. സിനിമയിൽ പൊലീസ് കഥാപാത്രം ചെയ്ത അനുശ്രീ ഒരു കേസ് ഫയൽ തുറന്ന് തന്റെ സഹപ്രവർത്തകനെ കാണിക്കുന്ന ഒരു രംഗമുണ്ട്. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട ഈ രംഗത്ത് ഒരു ഫോട്ടോ ഉൾപ്പെടുത്തിയിരുന്നു. സിനിമയിൽ പ്രതിയുടേത് എന്ന് കാണിക്കുന്ന ഈ ഫോട്ടോ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടേതായിരുന്നു.
സിനിമ തിയേറ്ററിൽ കണ്ട അദ്ധ്യാപിക കൂടിയായ സ്ത്രീക്ക് തന്റെ ചിത്രം ഒരു അനുവാദവും കൂടാതെ ഉപയോഗിച്ചത് കണ്ടപ്പോൾ നിരാശ തോന്നി. ഇതിന് പിന്നാലെ അവർ ആശിർവാദ് സിനിമാസിനെതിരെ കേസ് കൊടുക്കുക ആയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാൻ മോഹൻലാലിൻറെ വക്കീൽ ശ്രമിച്ചു എങ്കിലും അവസാനം ആ സ്ത്രീ തന്നെ അവസാനം ജയിച്ചു. അവർക്ക് നഷ്ടപരിഹാരമായി 100000 രൂപയും കോടതിൽ ചിലവുകൾക്ക് 60000 രൂപയുമാണ് വിധിച്ചത്. എന്തായാലും ഒരു ചെറിയ തെറ്റിന്റെ പേരിൽ മോഹൻലാലിന് നഷ്ടമായത് 160000 രൂപ.












