കടയ്ക്കലിൽ ഇടതുപക്ഷ കോട്ട പൊളിച്ച് ചരിത്രമെഴുതി എൻഡിഎ. കടയ്ക്കൽ അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി അനുപമ വിജയിച്ചു. 40 വോട്ടുകൾക്കാണ് വിജയം.
സിപിഎം-സിപിഐ ഭിന്നത രൂക്ഷമായ കടയ്ക്കലിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ 19-ഉം എൽ.ഡി.എഫ്. പിടിച്ചെടുത്തിരുന്നു.
കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഉത്സവത്തിൽ വിപ്ലവഗാനം ആലപിക്കുകയും ഡിവൈഎഫ്ഐ പതാക സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന ക്ഷേത്ര ഉപദേശക സമിതിയെ പുറത്താക്കുകയും ഇത് വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.









Discussion about this post