ഫുട്‍ബോൾ മെസിയുടെ കൊൽക്കത്ത സന്ദർശത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയം വിട്ടതിന് ശേഷമാണ് ആരാധകർ അക്രമാസക്തമായ പ്രവർത്തനങ്ങളിലേക്ക് പോയത്. സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് 20 മിനിട്ടിന് ശേഷം മെസി അവിടം വിട്ടതാണ് ആളുകളെ പ്രകോപിപ്പിച്ചത്. തങ്ങൾക്ക് മെസിയെ നന്നായിട്ടൊന്നും കാണാൻ പോലും പറ്റിയിട്ടില്ലെന്ന് പറഞ്ഞ അവർ കലിപ്പിൽ മൈതാനത്തേക്ക് കുപ്പികൾ വലിച്ചെറിയുകയും സ്റ്റേഡിയത്തിലെ സീറ്റുകൾ തല്ലിപൊളിക്കുകയും ആയിരുന്നു. പെട്ടെന്നുള്ള ആക്രമണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനാൽ കരുതലോടെ ഇടപെടാൻ പോലീസ് അധികാരികൾക്കുമായില്ല.
5000 മുതൽ 25000 രൂപ മുടക്കി സ്റ്റേഡിയത്തിലെത്തിയത് മെസിയെ കാണാനും അയാളുടെ സംസാരം കേൾക്കനുമാണെന്ന് ഉറപ്പിച്ച ആരാധകർ മെസിയെ വിഐപികൾ വളയുന്നതിൽ അസ്വസ്ഥനായിരുന്നു. ഇതോടെ ഗാലറി അസ്വസ്ഥമായി തുടങ്ങി. സംഗതി വഷളായി തുടങ്ങിയപ്പോൾ സ്റ്റേഡിയത്തിലെത്തിയ മെസിയും വിഐപികളും മടങ്ങുകയായിരുന്നു. പിന്നാലെയാണ് സ്റ്റേഡിയത്തിൽ വമ്പൻ ആക്രമണം നടന്നത്.
മെസി ആരാധകരോട് മാപ്പ് പറയുന്നു എന്നും പരിപാടി സംഘടിപ്പിച്ച ആളുകളാണ് പ്രശ്നത്തിന് കാരണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്‌സിൽ കുറിച്ചു. ബംഗാൾ സർക്കാരിനെതിരെ ബിജെപി രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അതേസമയം എ സതദ്രു ദത്ത ഇനിഷ്യേറ്റീവ് എന്ന ബാനറിൽ സതദ്രു ദത്ത പ്രൊമോട്ട് ചെയ്ത ഗോട്ട് ഇന്ത്യ ടൂർ 2025 വലിയ പരിപാടിയായി മാറും എന്നാണ് കരുതിയത് എങ്കിലും അത് ഉണ്ടായില്ല.
പരിപാടിയുടെ മുഖ്യ സംഘാടകൻ സതദ്രു ദത്തയെ അറസ്റ്റ് ചെയ്തതായും പരിപാടിയയിൽ പങ്കെടുത്ത ആളുകൾക്ക് മുഴുവൻ പണവും തിരിച്ചുകിട്ടുമെന്നും പശ്ചിമ ബംഗാൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കുമാർ പറഞ്ഞു.













Discussion about this post