കോഴിക്കോട് കോർപ്പറേഷനിൽ മികച്ച മത്സരം കാഴ്ചവച്ച് സിറ്റിംഗ് സീറ്റുകളടക്കം പിടിച്ചെടുത്ത് നിർണായക സാന്നിദ്ധ്യമായിരിക്കുകയാണ് എൻഡിഎ. 13 ഇടത്താണ് കോർപ്പറേഷനിൽ താമരവിരിഞ്ഞിരിക്കുന്നത്. ഇതിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളിലടക്കം അട്ടിമറിജയം ബിജെപിക്കുണ്ടായി.
നിലവിലെ മേയർ ബീനഫിലിപ്പിന്റെ വാർഡിൽ ഗംഭീരഭൂരിപക്ഷത്തോടെ വിജയിച്ച് നാട്ടിലെ താരമായിരിക്കുയാണ് എൻഡിഎ സ്ഥാനാർത്ഥി ടി രനീഷ്. പുതിയ വാർഡിലെ കൗൺസിലറായിരുന്ന രനീഷ് അവിടെ വനിതാ സംവരണമാക്കിയതോടെ തട്ടകം പൊറ്റമ്മലാക്കുകയായിരുന്നു. ബീനഫിലിപ്പിനെ കൂടാതെ മുൻ മേയറായ എകെ പ്രേമജയത്തെയും വിജയിപ്പിച്ച വാർഡ് പക്ഷേ ഇത്തവണ താമരചൂടുകയായിരുന്നു. 1425 വോട്ടുകൾക്കാണ് വിജയം. രനീഷിന്റെ സിറ്റിംഗ് വാർഡായ പുതിയറയും എൻഡിഎ നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായ സി രേഖയെ പരാജയപ്പെടുത്തി ബിന്ദു ഉദയകുമാറാണ് എൻഡിഎ ബാനറിൽ വിജയിച്ചത്.
ജനാധിപത്യബോധമുള്ള ജനങ്ങൾ ജനാധിപത്യാവകാശം കൃത്യമായി വിനിയോഗിച്ചുവെന്നാണ് വിജയത്തില് രനീഷിന് പറയാനുള്ളത്. 47 വർഷമായി കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ച വാർഡിൽ,രണ്ട് മേയർമാരുണ്ടായിരുന്ന വാർഡിൽ പൊതുശൗചാലയമോ അക്ഷയകേന്ദ്രമോ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമോ ഇല്ലെന്ന് ടി രനീഷ് ചൂണ്ടിക്കാട്ടുന്നു. ഞങ്ങൾ പറഞ്ഞത് വികസനത്തിന്റെ രാഷ്ട്രീയമാണ്. വരും കാലങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും നടപ്പാക്കുമെന്നും രനീഷ് പറയുന്നു.










Discussion about this post