തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഫിനുണ്ടായതെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല.എൽഡിഎഫ് വിരുദ്ധ വികാരമില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും.ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫിന്റെ അടിത്തറ തകർന്നിരിക്കുന്നുവെന്ന പ്രചാരണം ചിലർ നടത്തുന്നുണ്ട്. എന്നാൽ പകുതി ജില്ലാപഞ്ചായത്തുകളിൽ ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനമാണ്. എൽഡിഎഫിന്റെ അടിത്തറയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി ചേർന്നാണ് യുഡിഎഫ് മത്സരിച്ചത്.എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് വോട്ടുകൾ ബിജെപിക്കും തിരിച്ചും കൈമാറി. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടുകൂടിയാണ് യുഡിഎഫ് മത്സരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.










Discussion about this post