ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നെതർലാൻഡ്‌സിനെ നേരിടും. എന്തായാലും ടൂര്ണമെൻറിന് മുമ്പ് അതിന്റെ ടിക്കറ്റ് വിൽപ്പനയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ നിന്നു ക്യാപ്റ്റൻ ആഘ സൽമാന്റെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം അവർ ഐസിസിയെ അറിയിച്ചു.
പോസ്റ്ററിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ദക്ഷിണാഫ്രിക്ക നായകൻ എയ്ഡൻ മാർക്രം, ഓസ്‌ട്രേലിയ ക്യാപ്റ്റൻ മിച്ചൽ മാർഷ്, ശ്രീലങ്ക ക്യാപ്റ്റൻ ദസുൻ ഷനക, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് എന്നിവരെ കാണാൻ സാധിക്കുന്നത്. ഇന്ത്യ ഒന്നാം നമ്പർ ടീമും ആതിഥേയ രാജ്യവും ആകുമ്പോൾ ശ്രീലങ്കയുടെ പോസ്റ്റർ ആതിഥേയർ എന്ന നിലയിലാണ് ഉൾപ്പെടുത്തിയത്. തുടർന്ന് വരുന്ന ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് ഐസിസി റാങ്കിങ്ങിൽ രണ്ട് മുതൽ അഞ്ച് സ്ഥാനങ്ങൾ വരെ നിൽക്കുന്നത്.
പാകിസ്ഥാൻ ടി 20 റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. ആറാം സ്ഥാനത്ത് നിൽക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിന്റെ ചിത്രവും ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ പാകിസ്താനെ മനഃപൂർവം ഒഴിവാക്കി എന്ന വാദം നിൽക്കില്ല എന്നാണ് ആരാധകർ പറയുന്നത്. നാല് ഗ്രുപ്പുകളായി 20 ടീമുകളാണ് ഈ വർഷത്തെ ലോകകപ്പിൽ മത്സരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടുന്ന ഗ്രുപ്പ് എ യിലാണ് പാകിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്.













Discussion about this post