ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ അവരുടെ ബാറ്റിങ്ങിന്റെ അവസാന ഓവറിൽ ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഒരുക്കിയ തന്ത്രത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം. അടുത്തിടെയായി ഏറെ വിമർശനം കേൾക്കുന്ന ഗൗതം ഗംഭീറിന് ഏറെ നാളുകൾക്ക് ശേഷമാണ് ഒരു പ്രവർത്തിക്ക് കൈയടികൾ കിട്ടുന്നത്.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യ അവസാന ഓവർ എറിയാൻ പോകുകയായിരുന്നു. ഈ സമയത്താണ് പരിശീലകൻ ഗംഭീർ ബെഞ്ചിലുണ്ടായിരുന്ന സഞ്ജു സാംസണെ ഉപയോഗിച്ച് നായകൻ സൂര്യകുമാർ യാദവിന് നിർണായക സന്ദേശം നൽകിയത്. തുടർന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹാർദിക്കിന് പകരം കുൽദീപ് യാദവിനെ പന്തെറിയിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ആദ്യം എല്ലാവരെയും അത്ഭുതപ്പെടുത്തി, പക്ഷേ ഫലം എല്ലാവരെയും ഞെട്ടിച്ചു.
ഗംഭീറിന്റെ തന്ത്രങ്ങളുടെ പിൻബലത്തിൽ എറിയാനെത്തിയ കുൽദീപ് രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് എല്ലാവരും പുറത്തായി. അതേസമയം, ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
നാളെ നടക്കാനിരിക്കുന്ന നാലാം ടി 20 കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.
Gambhir Asks Sanju To Tell Captain To Give Last Over To Birthday Boy Kuldeep Yadav pic.twitter.com/wkz0xWxBZu
— Akash Kharade (@cricaakash) December 15, 2025













Discussion about this post