ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പിലാണ് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരിച്ചത്’.
കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബേബി ഗിരിജയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദളിത് പഞ്ചായത്ത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്ത് ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയത്.
ആകെയുള്ള 17 വാര്‍ഡുകളില്‍ സ്വതന്ത്രരടക്കം 14 സീറ്റുകളില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചങ്ങോരത്തും ലീഗ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ചിരുന്നു.
ഒരു ദലിത് ജനപ്രതിനിധി ഭരിച്ച ഓഫിസ് അശുദ്ധമായത് പോലെയാണ് അവർ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും ജാതീയമായ ഉച്ചനീചത്വം ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നവരുടെ ക്രൂരമായ പ്രകടനമാണിതെന്നും സിപിഎം പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തി











Discussion about this post