തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സ്ഥലങ്ങളില്‍ നടന്നവിജയാഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിജയംആഘോഷിക്കേണ്ടത് തന്നെയാണ് പക്ഷെ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണംഎന്നാണ് ഇയാൾ പറഞ്ഞത്.
മറ്റ് പാര്‍ട്ടി വേദികളില്‍ മുസ്‌ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലുംചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല, എന്നാല്‍ ലീഗ് വേദിയിലാണെങ്കില്‍അതിന്റെ സ്വഭാവം മാറുമെന്നും ഷാഫി ചാലിയം പറയുന്നു. വിമണ്‍സ് കോളേജ് തെരഞ്ഞെടുപ്പ്വിജയം വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്നത് പോലെയല്ലപൊതുനിരത്തില്‍ ജെന്‍ഡറുകള്‍ തമ്മില്‍ ഇടപഴകി ഡാന്‍സ് ചെയ്താലുണ്ടാവുക എന്നാണ് ഷാഫിചാലിയം പറയുന്നത്.
ലീഗ് വേദിയില്‍ ആധുനിക പാശ്ചാത്യ ഡിജെ ഡാന്‍സും പാട്ടുമായി ആണ്‍കുട്ടികളുംപെണ്‍കുട്ടികളും ഇടകലര്‍ന്ന് കളിക്കുന്നത് കാണുന്നതില്‍ ദുഃഖിക്കുന്ന ഒരു രക്ഷാകര്‍തൃ സമൂഹവുംആദരണീയരായ പണ്ഡിതരും ലീഗിലുണ്ടെന്നും അവരോടുളള ബഹുമാനം മറന്ന്മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post