കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക.സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും കൈവശമുള്ളവരെയുമാണ് വിലക്കിയിരിക്കുന്നത്. ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കുമാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക് പുതുതായി ഏർപ്പെടുത്തിയത്. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.
അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ സംസ്‌കാരം, സർക്കാർ സ്ഥാപനങ്ങൾ സ്ഥാപക തത്വങ്ങൾ തുടങ്ങിയവയെ വിദേശികളായവർ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
അഴിമതി, വ്യാജമോ വിശ്വസനീയമല്ലാത്തതോ ആയ യാത്രാ രേഖകൾ, ക്രിമിനൽ രേഖകൾ എന്നിവ കാരണം അവരുടെ പൗരന്മാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഭരണകൂടം വിശദീകരിച്ചു. ചില രാജ്യങ്ങളിൽ വിസ കാലാവധി കഴിഞ്ഞിട്ടും ആളുകൾ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അമേരിക്ക നാടുകടത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുന്ന രാജ്യങ്ങളുണ്ടെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.













Discussion about this post