വാർത്താസമ്മേളനത്തിൽ മുസ്ലീം ലീഗിനെയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെയും കണക്കിന് വിമർശിച്ച് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ വർഗീയ വാദിയാണെന്ന് മുസ്‌ലീം ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് ഞങ്ങൾ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ജാതിചിന്ത ഇതുവരെ തന്റെയുള്ളിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മലപ്പുറം പാർട്ടിയെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതിലെല്ലാം ഉറച്ച് നിൽക്കുകയാണെന്നും എന്നും അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനാധിപത്യത്തെ തകർത്തവരാണിവർ. ജനാധിപത്യത്തെ ലീഗുകാർ കശാപ്പുചെയ്തു. മുസ്ളീം സമുദായത്തിലെ സമ്പന്നർക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. മുസ്ലീം ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണ്. ലീഗ് എന്നുപറഞ്ഞാൽ മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തെ സമ്പന്നരെ സഹായിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തെ മേയർ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവർ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യമായിരുന്നു അവർക്ക്. അധികാരത്തിന്റെ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതാണ് ചർച്ചാവിഷയമായത്. ഇതാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.













Discussion about this post